0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

പറഞ്ഞു

'എനിക്ക് നല്ല വേദന ഉണ്ട്..'

അവൾ കരയുന്ന കൂട്ട് പറഞ്ഞു

'ഇന്നലെ ഞാൻ ഡ്രസ്സ് ചെയ്തത് അല്ലേ.. അത്രയും ഉള്ളു. മോൾ പേടിക്കാതെ ഇരിക്ക്..'

'ഇന്നലെയും വേദന ഉണ്ടായിരുന്നു.. ഞാൻ മിണ്ടിയില്ല എന്നെ ഉള്ളു. ഇന്ന് സഹിക്കാൻ പറ്റുന്നില്ല..'

ഇഷാനി കള്ളം പറഞ്ഞപ്പോൾ അത് മനസിലാകാതെ ലേഖ ചേച്ചി കുഴങ്ങി.. മുറിവ് ഡ്രസ്സ് ചെയ്യാൻ ഒക്കെ നല്ലപോലെ അറിയുന്ന ആളാണ് ചേച്ചി. ഇഷാനി പെട്ടന്ന് വേദനിക്കുന്നു എന്നൊക്കെ പറഞ്ഞു മുറിവിൽ തൊടീക്കാതെ ഇരുന്നപ്പോൾ ചേച്ചി നിസ്സഹായയായി..

'ഞാൻ ശരിക്കും പതുക്കെയേ അഴിക്കുള്ളു. ഒട്ടും വേദനിക്കില്ല..'

ചേച്ചി പിന്നെയും ശ്രമിച്ചു നോക്കി. പക്ഷെ ഇഷാനി ഒട്ടും സഹകരിച്ചില്ല

'അർജുൻ ചെയ്തപ്പോ ഒട്ടും വേദന ഇല്ലായിരുന്നു. ചേച്ചി ചെയ്യുമ്പോൾ പക്ഷെ പെയിൻ ഉണ്ട്..'

ഇഷാനിയുടെ പ്ലാൻ പോലെ തന്നെ ലേഖ ചേച്ചി കൃത്യമായി അർജുനെ വിളിച്ചു. അവൾ മുറിവ് അഴിക്കാൻ സമ്മതിക്കുന്നില്ല എന്നും പറഞ്ഞു. അഞ്ചു മിനിറ്റ് കൊണ്ട് എവിടെ നിന്നൊ അവൻ വീട്ടിൽ എത്തി. അപ്പോൾ ഇവിടെ അടുത്തെവിടെയോ ഉണ്ടായിരുന്നു അല്ലേ മോൻ.. മനഃപൂർവം മാറി നിക്കുന്നതാണല്ലേ...? ഇഷാനി മനസിൽ ചിന്തിച്ചു

'എന്ത് പറ്റിയെടി.. ചേച്ചി ഇന്നലെ ചെയ്ത പോലെ വേദനിപ്പിക്കാതെ ചെയ്യും..'

അർജുൻ അവളോട് പറഞ്ഞു

'എനിക്ക് ഇന്നലെയും നല്ല വേദന ഉണ്ടായിരുന്നു.. ഇന്ന് പക്ഷെ ഒട്ടും സഹിക്കാൻ വയ്യ..'

ഇഷാനി അവന്റെ മുഖത്ത് നോക്കാതെ അവളുടെ മുറിവിൽ നോക്കി കള്ളം പറഞ്ഞു.

'എന്ന് പറഞ്ഞാൽ മരുന്ന് വയ്ക്കണ്ടേ..?

അർജുൻ ചോദിച്ചു

'നീ വച്ചാൽ മതി.. അന്നത്തെ പോലെ.. അപ്പോൾ എനിക്ക് വേദനിച്ചില്ല..'

ഇഷാനി അത്

💬 Comments

View all comments