0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

പറഞ്ഞപ്പോളും അവന്റെ മുഖത്ത് നോക്കിയില്ല

' ചേച്ചിക്ക് ഡ്രസ്സ് ചെയ്തു നല്ല പരിചയം ഉണ്ടെടി. അത് പോലെ ആണോ ഞാൻ.? നീ ഒരു രണ്ട് മിനിറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്..'

അവൾ പറഞ്ഞതൊക്കെ സത്യം ആണെന്ന് കരുതി അർജുൻ പറഞ്ഞു. പക്ഷെ ഇതിനോടകം ലേഖ ചേച്ചിക്ക് കാര്യം പിടികിട്ടിയിരുന്നു.

'മോൾ പറയുന്ന പോലെ ചെയ്തു കൊടുക്ക്. നീ ആ തുണി പതിയെ അഴിച്ചെടുക്ക്.. ഞാൻ മരുന്ന് വച്ചു കെട്ടിക്കോളാം..'

ലേഖ ചേച്ചി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ചേച്ചിക്ക് തന്റെ ഉദ്ദേശം മനസിലായെന്ന് അറിഞ്ഞപ്പോൾ ഇഷാനിക്ക് ഒരു ചമ്മൽ തോന്നി

'അവൻ ചെയ്തോളും..'

ഇഷാനി ചേച്ചിയെ നോക്കി ഒരു ചമ്മിയ ചിരി പാസ്സ് ആക്കി പറഞ്ഞു. എന്തായാലും ചേച്ചിക്ക് കാര്യം മനസിലായി. അപ്പോൾ പിന്നെ നേരിട്ട് പറയുന്നത് കൊണ്ട് കുഴപ്പമില്ല. സംഭവം ഇപ്പോളും മുഴുവൻ ആയി പിടികിട്ടാഞ്ഞത് അർജുന് ആയിരുന്നു. അവൻ മുറിവ് ഡ്രസ്സ് ചെയ്യുന്നതിൽ ആയിരുന്നു ശ്രദ്ധ കൂടുതലും..

'പഴുപ്പ് ഒന്നുമില്ലല്ലോ..? പിന്നെ എന്താ നീ ഭയങ്കര വേദന ആണെന്ന് പറഞ്ഞത്..?

മരുന്ന് തുണി അഴിച്ചു മാറ്റിയ മുറിവിലേക്ക് നോക്കി അർജുൻ ചോദിച്ചു

'ആ അറിയില്ല. ചേച്ചി അഴിച്ചപ്പോൾ നല്ല വേദന ആയിരുന്നു..'

ഇഷാനി പറഞ്ഞു

'അതിന് ചാൻസ് കുറവാ.. ദേ മുറിവൊക്കെ കരിഞ്ഞു തുടങ്ങി. പകുതി നിന്റെ പേടി കാരണം ആയിരിക്കും..'

അവൻ പറഞ്ഞു

'ഈ പാട് മാറുമോ..?

അവൾ കാലിലെ മുറിവിനെ കുറിച്ച് ചോദിച്ചു

'അതൊക്കെ മാറും.. ചെറിയ മുറിവല്ലേ..'

'ചെറിയ മുറിവോ..?

അവൾ ചോദിച്ചു

'അതേന്നെ.. മുട്ടിൽ ആയത് കൊണ്ട് കരിയാൻ താമസിക്കും

💬 Comments

View all comments