Chapter Title : റോക്കി 5 [സാത്യകി]
എന്നെ ഉള്ളു.. കളിക്കിടെ എനിക്ക് ഇതിലും വലിയ പരിക്ക് ഒക്കെ കിട്ടീട്ട് ഉണ്ട്..'
അർജുൻ പറഞ്ഞു
'അപ്പോൾ ഈ നെറ്റിയിലെ പാടും പോകുമല്ലോ..?
അവൾ നെറ്റിയിലെ ചെറിയ മുറിവ് കാണിച്ചു ചോദിച്ചു
'നിനക്ക് പേടിയാണോ നിന്റെ സൗന്ദര്യം പോകുമോ എന്ന്..?
'എനിക്ക് ഇഷ്ടം അല്ല ദേഹത്ത് പാട് വീഴുന്നത് ഒക്കെ..'
അവൾ പറഞ്ഞു
ശരിയാണ്. ശരിക്കും ക്ലിയർ സ്കിൻ ആണ് അവളുടേത്. പാടോ കുരുവോ ഒന്നും തന്നെ ഇല്ല. അവളുടെ കാൽ എന്റെ മടിയിൽ ആയിരുന്നു. നല്ല മെഴുക് പോലെ സുന്ദരമായ കാലുകൾ.. അത് കണ്ണ് കൊണ്ട് ചെറുതായ് ആസ്വദിച്ചു കൊണ്ട് അവളുടെ മുറിവ് ഞാൻ ഡ്രസ്സ് ചെയ്തു
'എന്നോട് ദേഷ്യം ഉണ്ടോ..?
മുറിവ് ഡ്രസ്സ് ചെയ്തു ഞാൻ എഴുന്നേറ്റപ്പോൾ അവൾ ചോദിച്ചു
'എന്തിന്..?
കാര്യം മനസിലായി എങ്കിലും ഞാൻ വെറുതെ ചോദിച്ചു
'എന്തിനാ എന്ന് അറിയില്ലേ..? ഞാൻ നേരത്തെ വഴക്ക് ഇട്ടതിനു..'
'അത് കുഴപ്പമില്ല.. നമ്മൾ ഇടയ്ക്ക് വഴക്ക് ഇടുന്നതല്ലേ..'
ഞാൻ ചിരി മുഖത്ത് വരുത്തി പറഞ്ഞു
'അത് പോലേ അല്ല. ഞാൻ ശരിക്കും നിനക്ക് ഫീൽ ആകുന്ന പോലെയാണ് പറഞ്ഞത്.. സോറി..'
അവളുടെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു അത് പറഞ്ഞപ്പോൾ
'ഓക്കേ.. അത് വിട്..'
അതിനെ കുറിച്ച് കൂടുതൽ സംസാരിച്ചു മൂഡ് കളയണ്ട എന്ന് ഞാൻ കരുതി
'എന്നോട് പിണക്കം ആയിട്ടാണ് നീ ഇവിടുന്ന് പുറത്തേക്ക് പോകുന്നത് എന്നെനിക്ക് അറിയാം. ചേച്ചിയെ ഇവിടെ നിർത്തിയതും അത് കൊണ്ടല്ലേ..?
' പിണക്കം ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ നിന്നോട് സംസാരിക്കുമോ..?
'ഇപ്പോൾ നീ പിന്നെയും പുറത്തോട്ട്
💬 Comments
View all comments