0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

പോവാണോ..?

അവൾ സംശയത്തിൽ ചോദിച്ചു

'ഹാ.. ചെറിയ കുറച്ചു പരുപാടി ഉണ്ട്..'

'ഒന്നുമില്ല. നീ വെറുതെ പറയുവാ.. എന്നോടുള്ള വാശിക്ക് പോകുവല്ലേ..?

'അല്ലടി.. കുറച്ചു പണി ഉണ്ട്. അതാ..'

'എന്ത് പണി..? വെറുതെ കള്ളം ആലോചിച്ചു ബുദ്ധിമുട്ടണ്ട.. നിനക്ക് എന്റെ അടുത്ത് നിൽക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ പോകുവാ..'

'ആർക്ക് ബുദ്ധിമുട്ട്..? ഞാൻ പോണില്ല പോരേ... ഈ വയ്യാത്ത കയ്യും കാലും വച്ചു നീ അവിടെ പോയിട്ട് എന്ത് ചെയ്യും..?

ഞാൻ ചോദിച്ചു

'നാളെ കയ്യിലെ കെട്ട് മിക്കവാറും അഴിക്കും. പിന്നെ ഒരുമാതിരി പണി ഒക്കെ എനിക്ക് ചെയ്യാം..'

അവൾ കെറുവിച്ചു പറഞ്ഞു

'അങ്ങനിപ്പോ പണി ചെയ്യണ്ട. റസ്റ്റ്‌ എടുക്ക് മകളെ.. ഇവിടെ ഞാനും ചേച്ചിയും ഉണ്ടല്ലോ..'

'നീ ഉണ്ടെങ്കിൽ ചേച്ചി എന്തിനാ..?

'നിന്റെ കാര്യങ്ങൾ നോക്കാൻ.. എനിക്ക് നിന്റെ എല്ലാ കാര്യവും നോക്കാൻ പറ്റില്ലല്ലോ..'

'കണ്ടോ.. ഞാൻ പറഞ്ഞില്ലേ നിനക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന്..? അന്ന് വഴക്കിട്ടത് എന്റെ തെറ്റാണെന്ന് പറഞ്ഞില്ലേ.. സോറിയും പറഞ്ഞില്ലേ..?

'ഇതിലു എന്താ ദേഷ്യപ്പെടാൻ.. സോറി പറയാൻ ഒക്കെ. നീ പറഞ്ഞതും കാര്യമാണ്. നിന്റെ പ്രൈവസി ഒക്കെ ഇമ്പോര്ടന്റ് ആണ്..'

ഞാൻ പറഞ്ഞു

'കുന്തം..! നീ ഡ്രസ്സ്‌ അലക്കിയാൽ ഒന്നും എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ അന്ന് വെറുതെ വഴക്ക് ഇട്ടതാ.. വേറെ എന്തോ ദേഷ്യത്തിൽ ഇരുന്നത് കൊണ്ട്.. നീ ഇനി ഡിസ്റ്റൻസ് ഇട്ടിരുന്നാൽ എനിക്ക് വിഷമം ആണ്..'

'ആയിക്കോട്ടെ. പക്ഷെ ചേച്ചി കൂടെ ഇവിടെ നിന്നോട്ടെ. അതല്ലേ നല്ലത്..?

'ക്യാഷ് കൊടുത്തു ആളെ നിർത്താൻ ആണേൽ എനിക്ക് വീട്ടിൽ

💬 Comments

View all comments