0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.2K

പോയി എന്റെ കാശിനു നിർത്താം. നിന്റെ ഹെല്പ് വേണ്ട..'

അവൾ ദേഷ്യത്തോടെ പറഞ്ഞു. ഇവൾക്ക് ഓരോ സമയത്തും ഓരോ മൂഡാണല്ലോ..

'ശരി. നാളെ തൊട്ട് ചേച്ചി വരില്ല. നിന്റെ കാര്യം ഞാൻ തന്നെ നോക്കിക്കോളാം.. ഇനി ഇത് പോലെ കാര്യം പറഞ്ഞു വഴക്ക് ഇട്ടു എന്നെ കൺഫ്യൂഷൻ ആക്കാതിരുന്നാൽ മതി..'

ഞാൻ പറഞ്ഞു

'ഇല്ല.. ഇനി ഇവിടുന്ന് പോകുന്ന വരെ ഞാൻ നീയായി വഴക്ക് ഉണ്ടാക്കില്ല.. പോരേ..'

അവളുടെ മുഖത്ത് ഇപ്പോൾ ഒരു ചെറിയ ചിരി പടർന്നു

'അതെന്താ ഇവിടുന്ന് പോകുന്ന വരെ. അത് കഴിഞ്ഞു അപ്പോൾ വഴക്ക് ഇടുമെന്നു ആണോ..?

'അത് ഷുവർ അല്ലേ..?

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

'അപ്പോൾ നാളെ തൊട്ട് ഞാൻ നിന്റെ തുണിയും മണിയും എല്ലാം അലക്കണം അല്ലേ..?

'വേണം.. എന്റെ ജട്ടി അലക്കാൻ ആണ് ഇനി നിന്റെ വിധി..'

അവൾ തമാശയുടെ രീതിയിൽ പറഞ്ഞു. ആ തമാശ മറ്റൊരു രീതിയിൽ ആണ് എനിക്ക് അനുഭവപ്പെട്ടത്. മുമ്പ് അവളുടെ ഇന്നേഴ്സ് ഒക്കെ അലക്കിയിരുന്നു എങ്കിലും ആ സമയം മറ്റൊരു ചിന്ത എന്നിലൂടെ കടന്നു പോയിരുന്നില്ല. പക്ഷെ അവൾ തമാശക്ക് പറഞ്ഞ ആ ഡയലോഗ് മുതൽ എന്റെ ചിന്തകളിൽ അവളുടെ അടിവസ്ത്രങ്ങൾ വന്നു തുടങ്ങി.. പാവം കൊച്ചു എന്നോടുള്ള വിശ്വാസത്തിൽ ആണ് ആ സ്വാതന്ത്ര്യം എനിക്ക് തന്നത്. ഞാനത് ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കുന്നു...

വൈകിട്ട് പോകാൻ നേരം നാളെ മുതൽ വരേണ്ടത് ഇല്ലെന്ന് ഞാൻ ലേഖ ചേച്ചിയോട് പറഞ്ഞു. അത് ഞാൻ പറയുന്നതിന് മുമ്പ് തന്നെ ചേച്ചിക്ക് മനസിലായിരുന്നു. രാത്രി ഞങ്ങൾ

💬 Comments

View all comments