Chapter Title : റോക്കി 5 [സാത്യകി]
ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്
' ഫുഡ് എങ്ങനെ ഉണ്ട്.. രുചി ഉണ്ടോ..?
ഞാൻ ചോദിച്ചു
'മ്മ്.. നീ നല്ല കുക്ക് ആണല്ലോ.. നാളെ തൊട്ട് ഞാനും ഹെല്പ് ചെയ്യാം..'
അവൾ കഴിച്ചു കൊണ്ട് മറുപടി തന്നു
'നീ ഹെല്പ് ഒന്നും ചെയ്യണ്ട. മര്യാദക്ക് അടങ്ങി ഇരുന്നാൽ മതി..'
' എന്റെ കൈക്ക് ഇപ്പോൾ വേദന ഒന്നുമില്ലടാ. അനക്കുവൊക്കെ ചെയ്യാം.. നാളെ എന്തായാലും അഴിക്കുമല്ലോ കയ്യിലെ.. പിന്നെ എന്താ..?
'എന്നാലും ചുമ്മാ ഇരുന്നാൽ മതി.. ആദ്യം തന്നത് ഫുൾ കഴിക്ക്.. എപ്പോളും മിച്ചം വയ്ക്കും..'
'എനിക്ക് ഇത്രയും വിളമ്പണ്ട എന്ന് പറഞ്ഞതല്ലേ.. നീ വാരി തരുമ്പോ ആയാലും വിളമ്പുമ്പോ ആയാലും നിന്റെ കണക്കിന് ആണ് എനിക്ക് വിളമ്പുന്നെ. എനിക്ക് അത്രക്ക് ഒന്നും വേണ്ട..'
അവൾ പറഞ്ഞു
'അത്രയും ഒക്കെ കഴിച്ചാലേ ശരീരം നന്നാകൂ.. അല്ലേൽ ഇതേ പോലെ എല്ല് പിടിച്ചു തന്നെ ഇരിക്കാം..'
'പോടാ.. ഞാൻ എല്ലൊന്നും അല്ല.. എനിക്ക് അത്യാവശ്യം വണ്ണമൊക്കെ ഉണ്ട്..'
അവൾ പറഞ്ഞത് കാര്യം ആണെങ്കിലും ഞാൻ സമ്മതിച്ചു കൊടുത്തില്ല.
'മ്മ് പിന്നെ ഭയങ്കര വണ്ണം..'
ഞാൻ അവളെ പുച്ഛിക്കുന്ന രീതിയിൽ പറഞ്ഞു
'ദേ എന്റെ മസിൽ നോക്കിയേ..'
അവൾ കൈ മസിൽ പിടിച്ചു എന്നെ കാണിച്ചു.. ഞാൻ അവളുടെ ബനിയന്റെ കൈ തോളിലേക്ക് ചുരുട്ടി വച്ചിട്ട് അവളുടെ മസിലിൽ പിടിച്ചു നോക്കി.. ഇഷാനി ബലം പിടിച്ചാണ് ഇരിക്കുന്നത് എങ്കിലും ആ ഭാഗം വളരെ ലോലമായിരുന്നു.. കൈ മുട്ടിനു മുകളിലോട്ട് അവളുടെ കാണാൻ പറ്റുന്നത് വല്ലപ്പോഴും ആണ്. ഇപ്പോൾ ആണെങ്കിൽ ഏകദേശം കക്ഷം വരെ
💬 Comments
View all comments