0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.3K

ഡ്രസ്സ് ഇല്ലാതെ എനിക്ക് കാണാം. അതും അവളുടെ മാംസളമായ മസിൽ ഭാഗം എല്ലാം.. ഞാൻ അതിൽ അമർത്തി പിടിച്ചപ്പോൾ അത് ഞൊങ്ങി.. ഔ...! എന്ത് സോഫ്റ്റ്‌ ആണ് ഇവിടെ പിടിക്കാൻ.. ഞാൻ വീണ്ടും അവിടെ അമർത്തി.. അവൾ ബലം വീണ്ടും എടുക്കുന്ന പോലെ കാണിച്ചു. പെട്ടന്നൊരു ആവേശത്തിൽ ഞാൻ അവളുടെ കൈകൾ ഞെക്കി പിഴിയുന്ന പോലെ അമർത്തി ഞെക്കി.. ആ പതുപതുത്ത കൈകളുടെ മൃദുലത എന്നെ ഒരു നിമിഷം ഏതോ സുഖത്തിന്റെ വിതാനങ്ങളിൽ എത്തിച്ചു.. അവിടെ നിന്നും കയ്യെടുക്കാൻ എനിക്ക് തോന്നിയില്ല..

'ഇത് കോഴി മസിൽ ആണല്ലോ..'

ഒരു വിധം മനസിനെ അടക്കി കൈ തിരിച്ചെടുത്തു അവളെ കളിയാക്കി ഞാൻ പറഞ്ഞു.

'ശരിക്കും മസിൽ കാണണമെങ്കിൽ ദേ ഇതിൽ തൊട്ട് നോക്ക്..'

ഞാൻ കൈ ചുരുട്ടി പിടിച്ചു മസിൽ പിടിച്ചു അവൾക്ക് നേരെ കാണിച്ചു.. അവൾ കൗതുകത്തോടെ എന്റെ കയ്യിൽ ഞെക്കി നോക്കി. മസിൽ ഭാഗം ഞെങ്ങാത്തത് കൊണ്ട് വീണ്ടും ബലത്തിൽ ഞെക്കാൻ തുടങ്ങി..

'പോരാ..'

അവൾ എന്നെ കളിയാക്കി അംഗീകരിക്കാത്ത പോലെ പറഞ്ഞു.. ഞങ്ങളുടെ സംസാരവും കളിചിരിയും എല്ലാം നീണ്ടു പോയത് കൊണ്ട് കഴിച്ചു കഴിയാൻ നല്ല സമയം എടുത്തു.. ഭക്ഷണം കഴിഞ്ഞു ഞാൻ പതിവ് പോലെ കിടക്കാൻ ടെറസിലേക്ക് കയറുമ്പോൾ ആണ് ഇഷാനി എന്നെ വിളിച്ചത്

'എവിടെ പോവാ..?

അവൾ ചോദിച്ചു

'കിടക്കാൻ..'

ഞാൻ പറഞ്ഞു

'ടെറസിലോ..?

'ആ ഞാൻ ഇടയ്ക്കു അവിടാ കിടക്കുന്നെ..'

'അത് വേണ്ട. ഇവിടെ കിടന്നാൽ മതി..'

ഇവിടെ എന്ന് ഇവൾ ഉദ്ദേശിച്ചത് എവിടെ ആണ്. ഇവൾ കിടക്കുന്ന കട്ടിലിൽ

💬 Comments

View all comments