Chapter Title : റോക്കി 5 [സാത്യകി]
മനസിൽ ഉള്ളത് കൃത്യമായി പറഞ്ഞു
'നിനക്ക് അപ്പോൾ എന്നെ പേടിയാണോ..? ഞാൻ അന്നത്തെ പോലെ ഒക്കെ പെരുമാറും എന്ന്..?
അവളുടെ മുഖം വല്ലാതെ ആകുന്നത് ഞാൻ കണ്ടു
'അയ്യേ.. അങ്ങനെ ഒന്നും അല്ല ഞാൻ ഉദ്ദേശിച്ചത്. അത് പോലുള്ള സാഹചര്യം മാക്സിമം നമ്മൾ ഒഴിവാക്കുക എന്നെ ഉദ്ദേശിച്ചുള്ളൂ..'
'അന്നത്തെ തെറ്റ് നമ്മൾ രണ്ട് പേരും ഇനി ആവർത്തിക്കില്ല. നമ്മൾ രണ്ട് പേരും അത്രക്ക് അത് കാരണം സഫർ ചെയ്തു..'
'ഇഷാനി.. നീ എന്നെ ഒന്ന് മനസിലാക്കു. നീ പറയുന്നത് ഒക്കെ കാര്യമാണ്. പക്ഷെ നമ്മൾ കാണിക്കേണ്ട ഒരു ഡീസൻസ്സി ഇല്ലേ..?
ഞാൻ അവളോട് ചോദിച്ചു
'ഞാൻ ഇവിടെ നിന്റെ ഗസ്റ്റ് ഒക്കെ തന്നെ. പക്ഷെ എനിക്ക് വേണ്ടി നീ മാറി തണുപ്പത്തും നിലത്തും ഒന്നും കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഡീസൻസി നോക്കാനാണേൽ ഒരു വീട്ടിൽ തന്നെ ആണ് നമ്മൾ ഇത്രയും ദിവസം ഒരുമിച്ച് കഴിഞ്ഞത്. ഒരു കട്ടിലിൽ കിടന്നാൽ അതിന് പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാകുന്നില്ല..'
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു
' നിനക്ക് വാശി ഇച്ചിരി കൂടുന്നുണ്ട്..'
ഞാൻ അവളെ നോക്കി പറഞ്ഞു
'ഉണ്ട്. വാശി ഇനിയും കയറ്റിയാൽ ഈ രാത്രി ഞാൻ വീട്ടിലോട്ട് പോകും.. കാണണോ..?
അവൾ വാശി പിടിച്ചാൽ അത് നേടി എടുക്കും എന്ന് എനിക്ക് അറിയാം.
'ഞാൻ ഇവിടെ വന്നു കിടന്നില്ലേ നീ പോകുമോ..?
'ആ ചിലപ്പോൾ പോയെന്ന് ഇരിക്കും.. ഒന്നുകിൽ നമ്മൾ രണ്ടും കട്ടിലിൽ കിടക്കും. അല്ലേൽ ആരും കിടക്കില്ല..'
അവൾ ഗൗരവത്തോടെ പറഞ്ഞു
കട്ടിൽ ആണേൽ വേറെ ഉണ്ട്. പക്ഷെ
💬 Comments
View all comments