Chapter Title : റോക്കി 5 [സാത്യകി]
അത് ആ പൂട്ടി കിടക്കുന്ന മുറിയിലാണ്.. ഓണറുടെ സാധനങ്ങൾ ഒക്കെ ആ മുറിയിൽ ആണ്. അത് പുള്ളി പൂട്ടി താക്കോലും കൊണ്ട് പോയി. എനിക്കിവിടെ ഒരു മുറിയുടെ ആവശ്യമേ ഉള്ളായിരുന്നത് കൊണ്ട് അത് തുറക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ മുന്നിലുള്ള വഴി അവൾ പറഞ്ഞ പോലെ ആകെയുള്ള ഈ കട്ടിലിൽ അവളുടെ ഒപ്പം കിടക്കുക എന്നതാണ്.. അത് തന്നെ നടക്കട്ടെ എന്ന് ഞാൻ കരുതി
ഞാൻ മേലെ പോയി തലയിണ എടുത്തോണ്ട് വന്നു കട്ടിലിൽ ഇട്ടു. അവൾ കിടക്കുന്നതിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ഞാൻ കിടന്നത്. അതിന് അവൾ ഒന്നും പറഞ്ഞില്ല. അവളുടെ കാല് വരുന്ന ഭാഗത്തു ഞാൻ തല വച്ചു കിടന്നു. അവളെ മാക്സിമം മുട്ടാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒന്നാമത് അവളുടെ മുട്ടിൽ മുറിവുണ്ട്. അത് താക്കണ്ട. പിന്നെ ഈ തട്ടലും മുട്ടലും ഒക്കെ അടുത്ത പണി ഉണ്ടാക്കും എന്നെനിക്ക് തോന്നി. ലിമിറ്റ് വിട്ടു പെരുമാറാൻ പാടില്ലല്ലോ..
പക്ഷെ ലിമിറ്റ് ഇല്ലാത്തത് എന്റെ ചിന്തകൾക്ക് ആയിരുന്നു. അവളുടെ കാല് എന്റെ തൊട്ടടുത്തായിരുന്നു. ലൈറ്റ് കെടുത്തിയിട്ടും ഇരുട്ടിന്റെ കറുപ്പിന് അവളുടെ കാലുകളെ മറയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കാലിന് ഈ വെളുപ്പ് ആണേൽ ബാക്കി എല്ലായിടത്തും എന്ത് നിറം ആയിരിക്കും.. ഹോ... അതോർത്തപ്പോൾ എന്റെ തലച്ചോറിൽ ഒരു വെടിക്കെട്ട് കത്തി വിടർന്നു.. അധികം ചിന്തിച്ചു മനസ് ദുഷിപ്പിക്കാതെ ഇരിക്കാൻ ഞാൻ കണ്ണുകൾ പൂട്ടിയടച്ചു ചിന്തകളെ ശൂന്യമാക്കാൻ ശ്രമിച്ചു.. അങ്ങനെ ഞാൻ മര്യാദക്ക് ഉറങ്ങി
രാവിലെ ആദ്യം ഉണർന്നത് ഇഷാനി ആയിരുന്നു. അർജുൻ ഒരു ഒരറ്റത് മാറി പേടിച്ചു കിടക്കുന്നത് കണ്ടപ്പോ
💬 Comments
View all comments