0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.4K

അവൾക്ക് ചിരിയും വിഷമവും എല്ലാം വന്നു. പാവം... സത്യത്തിൽ ഒരാണിന്റെ കൂടെ കിടക്കുമ്പോ താനാണ് ഇങ്ങനെ ഒതുങ്ങി പേടിച്ചു കിടക്കേണ്ടത്.. ഇവിടെ തനിക്ക് കംഫർട്ടബിൾ ആകണം എന്നുള്ളത് കൊണ്ടാണ് അവൻ ഒതുങ്ങി കിടക്കുന്നത്..

പിന്നെ അവൾക്ക് തോന്നിയത് അഭിമാനം ആയിരുന്നു. ഒരു രാത്രി അവന്റെ അടുത്ത് കിടന്നിട്ടും വേറെ ചിന്തകൾ ഒന്നും മനസിൽ വരാഞ്ഞതിൽ അവൾക്ക് അവളോട് തന്നെ ഒരു മതിപ്പ് തോന്നി. മുമ്പൊരിക്കൽ ഈ വീട്ടിൽ വച്ചു അവൾക്ക് അവളിൽ തന്നെ നഷ്ടമായ മതിപ്പായിരുന്നു ഇപ്പോളവൾക്ക് തിരിച്ചു കിട്ടിയത്. ഇപ്പോളവൾക്ക് താൻ ചീത്ത കുട്ടിയാണോ എന്നൊന്നും സംശയം തോന്നുന്നില്ല. അതിന് വേണ്ടി തന്നെ ആയിരുന്നു അർജുനെ നിർബന്ധിച്ചു അടുത്ത് കിടത്തിയത്..

രാവിലെ തന്നെ ഹോസ്പിറ്റലിൽ പോകണമായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ കൈക്ക് പ്രശ്നം ഒന്നുമില്ലായിരുന്നു. എക്സ്ര നോക്കിയിട്ടും കുഴപ്പം ഒന്നും കണ്ടില്ല. കയ്യിലെ കെട്ട് അവിടെ വച്ചു അഴിച്ചു. ഇപ്പോൾ ഇഷാനിക്ക് രണ്ട് കയ്യും അനക്കാം. അത് കൊണ്ട് തന്നെ അന്ന് ഇഷാനി തനിയെ കുളിച്ചു. അത്യാവശ്യം സ്വന്തം കാര്യങ്ങൾ ഒക്കെ സ്വയമേ ചെയ്യാൻ പറ്റുമെന്ന് തോന്നിയപ്പോ അവൾക്കൊരു ആശ്വാസം തോന്നി.

ഇഷാനിക്ക് കുളിക്കാൻ ഒക്കെ തനിയെ കഴിയുമെങ്കിലും വേറെ കാര്യങ്ങൾ ഒന്നും ചെയ്യാൻ അർജുൻ അനുവാദം കൊടുത്തില്ല. പ്രത്യേകിച്ച് വീട്ടിലെ പണികൾ ഒക്കെ. അവളോട് കട്ടിലിൽ തന്നെ ഇരുന്നാൽ മതിയെന്ന് ഓർഡർ കൊടുത്തു. ഇഷാനി കുളിച്ചിട്ട് ഇറങ്ങി കഴിഞ്ഞു അവളുടെ ഡ്രസ്സ്‌ അലക്കാൻ എടുക്കാനായി അർജുൻ കുളിമുറിയിൽ കയറി. ബക്കറ്റിൽ വെള്ളത്തിൽ ചെറുതായ് കുത്തിപ്പിഴിഞ്ഞു അവൾ ഡ്രസ്സ് ഇട്ടിരുന്നു.

അവളുടെ ഡ്രസ്സ് അലക്കാൻ ആയി

💬 Comments

View all comments