Chapter Title : റോക്കി 5 [സാത്യകി]
മുഖം വീർപ്പിച്ചു ഇരുന്നു
'ഇന്ന് രാവിലെ പഠിക്കുന്നൊന്നുമില്ലേ..?
സാധാരണ അവൾ രാവിലെ ഒക്കെ ബുക്ക് എടുത്തു വച്ചു പഠിത്തം ആണ്. ഇന്നാണേൽ നേരം വെളുത്തപ്പോൾ തൊട്ട് എന്റെ പുറകെ ആണ്. ഹോസ്പിറ്റലിൽ പോയിട്ട് വന്നിട്ടും എന്റെ കൂടെ തന്നെ
'എനിക്ക് സൗകര്യം ഉള്ളപ്പോൾ ഞാൻ പഠിച്ചോളാം.. ഇയാൾ ആദ്യം വല്ലപ്പോഴും ബുക്ക് തുറന്നു നോക്ക്..'
അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു
'നീ വീട്ടിൽ ആണേൽ സദാ സമയം ബുക്കിൽ ആയിരിക്കുമല്ലോ.. ബോറടിക്കില്ലേ നിനക്ക്..? ഇവിടെ എന്റെ കൂടെ ആയതു കൊണ്ട് മോൾ കുറച്ചു ദിവസം എന്റർടൈൻമെന്റ് എന്താണെന്ന് അറിഞ്ഞു..'
ഞാൻ അവസാനത്തെ ഡ്രസ്സും പിഴിഞ്ഞ് കൊണ്ട് പറഞ്ഞു..
'പിന്നെ നീ വലിയ ജിം ക്യാരി അല്ലെ എന്ന് വച്ചാൽ.. പോടാ...'
അവൾ പുച്ഛത്തോടെ പറഞ്ഞു
ഡ്രസ്സ് എല്ലാം അലക്കി കഴിഞ്ഞപ്പോൾ ഞാൻ വിയർത്തു കുളിച്ചു. ഒടുക്കത്തെ വെയിൽ ആണ്. ഇട്ടിരുന്ന ബനിയൻ വിയർത്തു കുളിച്ചു നനഞ്ഞു ഒട്ടി. ഇനി ഇതിട്ടോണ്ട് നടന്നാൽ ഇവൾക്ക് വല്ല അറപ്പും തോന്നുമോ എന്ന് കരുതി ഞാൻ ബനിയൻ തല വഴി വലിച്ചൂരി വെള്ളത്തിൽ മുക്കി കുത്തിപ്പിഴിഞ്ഞു സോപ്പ് തേയ്ക്കാൻ തുടങ്ങി
അർജുൻ അപ്രതീക്ഷിതമായി ഡ്രസ്സ് ഊരിയത് ഇഷാനിക്ക് ഭയങ്കര ഷോക്കായി.. അവൾ ആദ്യമായാണ് അർജുനെ ഇങ്ങനെ കാണുന്നത്. അവൾ ആകെ വല്ലാണ്ടായത് അലക്കുന്നതിന് ഇടയിൽ അർജുൻ ശ്രദ്ധിച്ചില്ല. ഇഷാനിക്ക് കണ്ണുകളെ എങ്ങോട്ട് നയിക്കണം എന്ന് നിശ്ചയം ഇല്ലാതായി. അവനെ നോക്കിയാൽ ആരെങ്കിലും എന്തെങ്കിലും കരുതില്ലേ..? പക്ഷെ അതിനിപ്പോ താനും അവനും മാത്രമെല്ലെ ഇവിടുള്ളു. ഇനി അവൻ എന്തെങ്കിലും ചിന്തിക്കുമോ..? ഹേയ് ബനിയൻ
💬 Comments
View all comments