0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.5K

ഊരുന്നത് അവനെ സംബന്ധിച്ച് നോർമൽ ആയിരിക്കും. അതാണ് താൻ ഉണ്ടെന്നത് മൈൻഡ് പോലും ആക്കാതെ അവനത് ചെയ്തത്. പക്ഷെ ആ നിസാര കാര്യം എന്താണ് തനിക്ക് മാത്രം വലിയ കാര്യം ആകുന്നത്...?

ഇഷാനി കണ്ണുകൾ വയലിലേക്ക് പറിച്ചു നട്ടു. പക്ഷെ അവൾക്ക് നിയന്ത്രിക്കാൻ കഴിയാതെ കണ്ണുകൾ വീണ്ടും അവനിലേക്ക് തന്നെ ചെന്നു കൊണ്ടിരുന്നു..നല്ല ഒതുങ്ങിയ ശരീരം ആണ് അവന്റെ.. പക്ഷെ വലുപ്പം തോന്നിക്കും.. വലിയ ജിം ബോഡി എന്നും പറയാൻ പറ്റില്ല എന്നാലോട്ട് ഫിറ്റുമാണ്. കൈകൾ മുട്ടിനു മേലേയ്ക്ക് വണ്ണം ഉണ്ട്. ഇന്നലെ അവനെ കളിയാക്കി എങ്കിലും നല്ല മസിൽ ഉണ്ട് അവനു. ഡ്രസ്സ് പിഴിയുമ്പോൾ ഒക്കെ കൈകളിൽ മസിൽ തെളിഞ്ഞു വരുന്നു..

അവന്റെ ഏറ്റവും അട്ട്രാക്ഷൻ ഇടുപ്പ് മുതൽ കക്ഷം വരെയുള്ള ഭാഗത്തെ ഷേപ്പ് ആണ്. ഒരു പാനീസ് വിളക്ക് പോലെ ആകൃതിയുള്ള ശരീരം. അതിന് വിങ്സ് എന്നാണ് പറയുന്നത് എന്ന് ഇഷാനിക്ക് അറിയില്ല.. എങ്കിലും ആ ഭാഗം അവൾക്ക് വല്ലാത്തൊരു രോമാഞ്ചം സമ്മാനിച്ചു.. കക്ഷങ്ങൾ ശരിക്കും കാണാൻ കഴിയുന്നില്ല എങ്കിലും കുറ്റി രോമങ്ങളുടെ ഒരു കറുപ്പ് അവിടെ ഉണ്ടെന്ന് അവൾക്ക് മനസിലായി..

ഷോൾഡർ മസിലും അത്യാവശ്യം ബലമുള്ള പോലെ ആണ് നിൽക്കുന്നത്. എല്ലാത്തിനും അപ്പുറം അവന്റെ വിരിഞ്ഞ നെഞ്ചും.. അവന്റെ നഗ്നമായ മാറിടങ്ങളിൽ അവൾ നാണത്തോടെ നോക്കി. ഒട്ടിച്ചു വച്ച പോലെ ചെറിയ നിപ്പിൾ. നെഞ്ചാങ്കൂടിന്റെ ഭാഗത്തു കുറച്ചു പൊടി രോമങ്ങൾ മാത്രം ഉണ്ട് പേരിന്..

പക്ഷെ അവളുടെ കാഴ്ചകൾ ഉടക്കി നിന്നത് അവന്റെ നെഞ്ചിന് മേലെ ഉള്ള പച്ച കുത്തിയ പേരിൽ ആണ്..

💬 Comments

View all comments