Chapter Title : റോക്കി 5 [സാത്യകി]
അനാര - അങ്ങനെ ഒരു കഥാപാത്രം അവന്റെ സംസാരത്തിൽ എവിടെയും കടന്നു വന്നിട്ടില്ല. അതാരായിരിക്കും എന്ന് അവൾ ചിന്തിച്ചു. പഴയ കാമുകി വല്ലതും..? ആണുങ്ങൾ സാധാരണ പച്ച കുത്തുന്നത് കാമുകിയുടെ പേരാണ്. അർജുന് അങ്ങനെ വല്ല പ്രണയവും ഉണ്ടായിട്ടുണ്ടോ..? അതിന് സാധ്യത ഇല്ല. അവന്റെ ഒരേയൊരു പ്രണയം താൻ ആണെന്നാണ് അവൻ പറഞ്ഞിട്ടുള്ളത്. അത് സത്യം ആണെങ്കിൽ അപ്പോൾ ഈ അനാര ആരാണ്..? ഇഷാനിക്ക് സ്വയം അതിന് ഉത്തരം കണ്ട് പിടിക്കാൻ കഴിഞ്ഞില്ല..
പിന്നെ ഇഷാനിയുടെ ദൃഷ്ടി പോയത് അവന്റെ നാഭിയിലേക്കാണ്. അവന്റെ ഉറച്ച വയറിൽ ഉള്ള ചെറിയ പൊക്കിളിൽ അവൾ കണ്ണ് മിഴിച്ചു നോക്കി. താൻ അവനെ ശരിക്കും കണ്ണ് കൊണ്ട് ഉഴിയാൻ തുടങ്ങി എന്ന് അവൾ തന്നെ മറന്നു. ഒളി കണ്ണിട്ട് നോക്കിയ പരുപാടി ഇപ്പോൾ നേരിട്ട് ആസ്വദിക്കുന്ന ലെവലിൽ എത്തി. പൊക്കിളിൽ നിന്ന് തുടങ്ങുന്ന രോമരാജികൾ ഒരു ഉറുമ്പിൻ കൂട്ടത്തെ പോലെ താഴേക്ക് അരിച്ചു പോകുന്നത് അവൾ വെള്ളമിറക്കി നോക്കി. അവന്റെ പാന്റിൽ രോമക്കൂട്ടങ്ങളിലേക്ക് ഉള്ള ആ യാത്ര അവസാനിച്ചു.. അപ്പോളേക്കും തന്നിൽ എന്തൊക്കെയോ വിസ്ഫോടാനങ്ങൾ നടക്കുന്നത് ഇഷാനി അറിഞ്ഞു. എവിടൊക്കെയോ താൻ അറിയാത്ത ഉറവകൾ പൊട്ടിയൊലിച്ചത് പോലെ അവൾക്ക് തോന്നി.. ശരീരത്തിന്റെ ഓരോ ചലനത്തിലും അവന്റെ മാംസപേശികൾ ഇളകുന്നത് വായ പൊളിച്ചു കണ്ണ് മിഴിച്ചു അവൾ ആസ്വദിച്ചു
തുണി പിഴിഞ്ഞ് അവളെ തല ഉയർത്തി നോക്കിയ അർജുൻ കണ്ടത് പേരയ്ക്ക കയ്യിൽ പിടിച്ചു വാ പൊളിച്ചു ഇരിക്കുന്ന അവളെ ആണ്. താൻ ഷർട്ട് ഇല്ലാതെ നിക്കുന്നത് അവൾ അടിമുടി നോക്കി ആസ്വദിക്കുവാണെന്ന്
💬 Comments
View all comments