0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.6K

അവന് മനസിലായില്ല. തുണി എല്ലാം വിരിച്ചിടാൻ വേണ്ടി ബക്കറ്റിൽ എടുത്തു അവൻ അവളുടെ അടുത്തേക്ക് നടന്നു..

'എന്താ വാ പൊളിച്ചു ഇരിക്കുന്നെ..?

'ഒന്ന്... ഒന്നുമില്ല.. കഴിഞ്ഞോ അലക്കി..?

അവൾ പെട്ടന്ന് വിക്കി പറഞ്ഞു

'കഴിഞ്ഞു.. ഇനി നിന്നെ കൊണ്ട് അവിടെ പ്രതിഷ്ടിക്കണ്ടേ.. വാ..'

അർജുൻ കൈ നീട്ടി അവളെ ഉയർത്താൻ.

ഇഷാനി ആ കയ്യിൽ പിടിച്ചു ഉയർന്നതും അവനെ വട്ടം പിടിച്ചു അവന്റെ കയ്യിൽ പല്ലമർത്തി കടിച്ചു... നേരത്തെ കളിയാക്കിയതിന്റെ ബാക്കിയായാണ് കടി. പക്ഷെ അവൾ ചുറ്റി പിടിച്ചു കടിക്കുമ്പോ അതും ദേഹത്ത് തുണി ഇല്ലാത്ത അവസ്‌ഥയിൽ അവളുടെ സ്പർശം ഏറ്റപ്പോൾ അർജുന് കുളിരു കോരി.. അവളുടെ കടി അവനെ വേദനിപ്പിച്ചില്ല. ഒരു തരം ഇക്കിളാണ് അവന് അനുഭവപ്പെട്ടത്..

'ഊ.... എന്ത് കടിയാടി...?

അവളെ കടിക്കുന്നതിൽ നിന്നും അടർത്തി മാറ്റി ഞാൻ ചോദിച്ചു

'മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഇനിയും കിട്ടും..'

അവൾ വിജയഭാവത്തിൽ പറഞ്ഞു..

ഇഷാനി ശരിക്കും പഴയ ചുറുചുറക്കിലേക്ക് തിരിച്ചു വന്നു. കൈ രണ്ടും ഇപ്പോൾ അവൾക്ക് നന്നായി അനക്കാം. കാലിന് ചെറിയ വേദനയെ ഉള്ളു. നടക്കുമ്പോ ചെറിയൊരു നോവ്. ഇപ്പോൾ ശരിക്കും അർജുന്റെ സഹായം ഇല്ലാതെ അവൾക്ക് നടക്കാം. കാൽ അനങ്ങുമ്പോ ഒരു നോവ് ഉണ്ടെന്നേ ഉള്ളു. ഇരുന്നു ബോർ അടിക്കുമ്പോ അവൾ തനിയെ പതിയെ എണീറ്റ് നടക്കാൻ ഒക്കെ തുടങ്ങി. കാൽ വേദനിക്കാതെ ഇരിക്കാൻ ഒരു കാലിന് ബലം കൊടുത്തു വയ്യാത്ത കാൽ മെല്ലെ കുത്തി ആണ് അവൾ നടന്നത്. ഒരു തരം ഞൊണ്ടി നടത്തം. അങ്ങനെ ഒരു നടത്തതിന് ഇടയിൽ ആണ് ഇഷാനിക്ക്

💬 Comments

View all comments