0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.6K

മുട്ടിനു കീഴെ അതിയായ വേദന ഉണ്ടായത്. എന്തോ ഉരുണ്ട് കയറി കാലിനുള്ളിലേക്ക് വരുന്നത് പോലെ അവൾക്ക് തോന്നി. നിൽക്കാൻ വയ്യാതെ അവൾ അർജുനെ ഉറക്കെ വിളിച്ചു കൊണ്ട് നിലത്തിരുന്നു..

'എന്ത് പറ്റി...?

അവളുടെ ശബ്ദം കേട്ട് ഓടി കയറിയ അർജുൻ കാണുന്നത് വേദനയിൽ കണ്ണ് നിറഞ്ഞു നിലത്തിരിക്കുന്ന ഇഷാനിയെ ആണ്. അവൻ അവളെ കോരിയെടുത്തു സോഫയിൽ ഇരുത്തി.

'കാല് താങ്ങിയോ..?

അർജുൻ വയ്യാത്ത കാൽ പൊക്കി വച്ചു ചോദിച്ചു..

'അയ്യോ.. കാൽ അനക്കല്ലേ.. ആ കാൽ അല്ല. മറ്റേ കാലിൽ ഭയങ്കര വേദന.. എന്തോ ഉരുണ്ട് കേറുന്ന പോലെ...'

അവൾ വേദന സഹിക്കാൻ വയ്യാതെ പറഞ്ഞു

ഞാൻ അവളുടെ മുറിവ് ഇല്ലാത്ത കാൽ നോക്കി. മസിൽ കയറിയത് ആകണം

'മസിൽ കയറിയത് ആണോ..?

ഞാൻ ചോദിച്ചു

'എനിക്കറിയില്ല.. എന്ത് വേദന ആ.. എനിക്ക് വയ്യ...'

'നീ കാറാതെ.. ഞാൻ റെഡി ആക്കാം..'

ഞാൻ അവളുടെ കാൽ മസിൽ കയറിയ ഭാഗത്തു മെല്ലെ കൈ വച്ചു മസാജ് ചെയ്യാൻ തുടങ്ങി. ഫുട്ബോൾ കളിക്ക് പ്രാക്ടീസ് സമയത്തു ഒക്കെ പലർക്കും മസിൽ കയറി ഇതൊക്കെ എനിക്ക് ശീലമുണ്ട്.. ഞാൻ മസാജ് ചെയ്തു തുടങ്ങിയപ്പോ അവളുടെ വേദന കുറഞ്ഞു എന്ന് തോന്നി. അവൾ ആശ്വാസത്തോടെ എന്നെ നോക്കി

'ഞാൻ പറഞ്ഞില്ലേ.. മസിൽ കയറിയതാ..'

'എനിക്ക് അപ്പോൾ മസിൽ ഉണ്ടോ..? നീയല്ലേ പറഞ്ഞേ എനിക്ക് മസിൽ ഇല്ലെന്ന്..'

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

'ഹോ സമ്മതിച്ചു.. നിനക്ക് ഭയങ്കര മസിൽ ആണ്..'

'എടാ എന്നാലും ഇതെന്താ എനിക്ക് എപ്പോളും കാലിന് തന്നെ പണി

💬 Comments

View all comments