0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.6K

കിട്ടുന്നെ..?ഇത്രയും നാൾ എനിക്ക് മസിലൊന്നും കയറിയിട്ടിയില്ല..'

'നീ ഒത്തി ഒത്തി നടക്കല്ലേ എന്ന് ഞാൻ കുറെ വട്ടം പറഞ്ഞതല്ലേ.. ഒരു കാലിൽ മാത്രം കുറെ നേരം ബലം കൊടുത്ത കൊണ്ടാവും മസിൽ കയറിയെ.. ഇപ്പോൾ നീ എന്ന എടുക്കാൻ പോവായിരുന്നു അങ്ങോട്ട്..?

ഞാൻ ഗൗരവത്തിൽ ചോദിച്ചു

'ഞാൻ വെള്ളം കുടിക്കാൻ...'

അവൾ പാവത്തെ പോലെ പറഞ്ഞു

'അതിന് എന്നെ വിളിച്ചാൽ പോരേ.. എണീറ്റ് നടക്കണോ..?

'നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് വച്ചു...'

'ഓ.. എന്നിട്ട് എന്തായി..? വാ എണീക്ക്..'

അവളെ എണീപ്പിക്കാൻ ഞാൻ കൈ നീട്ടി. അവളതിൽ പിടിച്ചു എഴുന്നേറ്റു. പെട്ടന്ന് എനിക്ക് അത് മുമ്പ് എവിടെയോ കണ്ടത് പോലെയോ നടന്നത് പോലെയോ ഫീൽ ചെയ്തു. ദേജാ-വു (déjà vu) ആയിരിക്കും എന്നെനിക്ക് തോന്നി.

ഞാൻ അവളെ കയ്യിലെടുത്തു കട്ടിലിൽ കൊണ്ട് ഇരുത്തി. അവിടുന്ന് അനങ്ങി പോകരുത് എന്ന് ഓർഡറും കൊടുത്തു. പക്ഷെ അവളെന്റെ കണ്ണ് തെറ്റുമ്പോ ഒക്കെ കുഞ്ഞി പിള്ളേരെ പോലെ അനുസരണക്കേട് കാട്ടി. ഒന്ന് രണ്ട് തവണ ഞാൻ പൊക്കിയെടുത്തു കട്ടിലിൽ കൊണ്ട് ഇട്ടെങ്കിലും അവൾ പിന്നെയും എഴുന്നേറ്റ് നടന്നു.. ലാസ്റ്റ് ഞാൻ അവളെ അടുക്കളയിൽ പാതകത്തിൽ കൊണ്ട് ഇരുത്തി. അവിടെ ഞാൻ കുറച്ചു ബിസി ആയിരുന്നു.. ഞാൻ ഫുഡ്‌ വയ്ക്കുമ്പോ അവളും ആ കൂട്ടത്തിൽ അവിടെ ഇരുന്നുള്ള ഹെല്പ് ഒക്കെ ചെയ്തു തന്നു..

'ഇതെന്താ ഈ മിക്സി വർക്ക് ആകാത്തത്..?

സ്വിച്ച് ഓൺ ആക്കിയിട്ടും മിക്സി വർക്ക്‌ ആകാത്തത് കണ്ടു അവൾ എന്നോട് ചോദിച്ചു

'അത് അവിടുത്തെ പ്ലെഗിൽ കരണ്ട് ഇല്ല. ഞാൻ ഹോളിൽ

💬 Comments

View all comments