0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.6K

കൊണ്ട് പോയാണ് അരയ്ക്കുന്നത്..'

ഞാൻ പറഞ്ഞു

'ഇവിടെ എല്ലാം വിശേഷം ആണല്ലോ.. മോട്ടോർ ഇടയ്ക്ക് എടുക്കില്ല. പ്ലെഗിൽ കരണ്ട് ഇല്ല.. ബാത്‌റൂമിൽ ഷവർ ഇല്ല..'

അവൾ വീട്ടിലെ കുറ്റമെല്ലാം അരിച്ചു പെറുക്കി പറയാൻ തുടങ്ങി. ഞാൻ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോരുമായിരുന്നു. അപ്പോളാണ് ഓർത്തത് ബാത്‌റൂമിൽ ഷവറിന് കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ....

'ഷവർ എപ്പോ പോയി..? ഞാൻ രാവിലെ കൂടെ കുളിച്ചത് ആണല്ലോ..?

'ഷവർ പോയൊന്നും ഇല്ല. പക്ഷെ അതിൽ നിന്ന് ഒരു പവർ ഇല്ല വെള്ളം വരുമ്പോൾ..'

അവൾ പറഞ്ഞു

'നിന്നെ പവറിൽ ഞാൻ ഓസ് ഇട്ടു കുളിപ്പിക്കാം ഇനി മുതൽ.. ആനയെ കുളിപ്പിക്കുന്ന പോലെ..'

ഞാൻ അവളെ കളിയാക്കി പറഞ്ഞു

'ആണോ..? സത്യം..? കുളിപ്പിച്ചു തരുമോ അങ്ങനെ..? എനിക്ക് ഭയങ്കര ആഗ്രഹം അങ്ങനെ കുളിക്കാൻ..'

അവൾ ഭയങ്കര ത്രില്ല് ആയ പോലെ എന്നോട് ചോദിച്ചു. പുള്ളിക്കാരി തിരിച്ചു കളിയാക്കിയത് ആണ്

'പിന്നെന്താ.. തുണി ഊരി ആ മുറ്റത്തോട്ട് ഇരിക്ക്.. കുളിപ്പിക്കാം..'

ഞാൻ. മറുപടി കൊടുത്തു

' പോടാ പട്ടി..'

അവൾ കൂളായി പട്ടിയെന്ന് വിളിച്ചു അടുത്തിരുന്ന ചപ്പാത്തി പലക എടുത്തു എന്റെ കൈക്കിട്ട് ഒരടി വച്ചു തന്നു. പതിയെ ആയത് കൊണ്ട് വേദന ഒന്നും എടുത്തില്ല

'വയറിംഗ് ഒന്നു ശരിയാക്കണം എന്ന് ഞാൻ കുറച്ചായി കരുതുന്നു. പിന്നെ മോട്ടോർ ഇടക്ക് എടുക്കാത്തത് പൈപ്പിൽ എവിടെയോ ചെറിയ ലീക്ക് വല്ലതും വന്ന കൊണ്ടാകും. ചെറിയ ലീക്ക് മതി എയർ കേറാൻ. '

'അപ്പോൾ മൊത്തത്തിൽ പൊളിക്കണം എന്ന് സാരം..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

'വേണ്ടി വരും..'

💬 Comments

View all comments