Chapter Title : റോക്കി 5 [സാത്യകി]
കണ്ടാൽ അസ്സൽ ആയിരിക്കും..
'ഏയ്.. അവൾക്ക് എന്തിനാ.. അത് ഒന്നും വേണ്ട..'
ഞാൻ വല്ലായ്മയോടെ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നു എങ്കിൽ ക്രൂരമായ ഒരു ആനന്ദം ഇഷാനിക്ക് കിട്ടിയേനെ. പക്ഷെ അർജുൻ ഈ കാര്യത്തിൽ ഒട്ടും കംഫർട്ടബിൾ അല്ലെന്ന് അവൾക്ക് തോന്നി. ഈ പന്നയ്ക്ക് ഇപ്പോളും അവളോട് ഫീലിംഗ്സ് ഉണ്ടോ..? ഇഷാനിക്ക് ഉള്ളിൽ ചെറുതായ് ദേഷ്യം വന്നു. അത് പുറത്ത് കാണിക്കാതെ അവൾ ചോദിച്ചു
'വേണ്ടേൽ വേണ്ട.. എന്നാൽ പിന്നെ രാഹുലിന് അയച്ചാലോ..?
'അവനോ..? വേണോ...?
എന്റെ വേണോ എന്നുള്ള ചോദ്യം ഒരു നോ അല്ലെന്ന് അവൾക്ക് മനസിലായി. താൻ അയക്കാൻ പോകുവാണ് എന്ന് പറഞ്ഞു അവൾ വാട്സ്ആപ്പ് തുറന്നു ഫോട്ടോ അവനയച്ചു. അഞ്ചു മിനിറ്റോളം അവനത് സീൻ ആക്കിയില്ല. അത്രയും നേരം അവനെന്താ സീൻ ആക്കാത്തത് എന്നാലോചിച്ചു ഇഷാനി ടെൻഷൻ അടിച്ചു. അവൻ കണ്ടില്ലേൽ ആ ത്രില്ല് പോകും ഇപ്പോളത്തെ. എന്തായാലും അവളുടെ പ്ലാൻ പോലെ രാഹുൽ പിക് കണ്ടു.
'എന്തുവാടാ...?
ഒരു വൗ ഇമോജി പിക്കിന് കൊടുത്തു അവൻ എനിക്ക് റിപ്ലൈ ഇട്ടു..
'അവനെന്തു റിപ്ലൈ കൊടുക്കണം..?
ഇഷാനി ഭയങ്കര ത്രില്ലിൽ എന്നോട് ചോദിച്ചു
'ആ.. എന്ത് പറയാൻ..?
ഞാൻ ഒന്നും പറയാതെ ആയപ്പോൾ അവൾ തന്നെ ഞാൻ അയക്കുന്ന പോലെ രാഹുലിന് റിപ്ലൈ കൊടുത്തു
'സെറ്റ് മോനെ.. സെറ്റ്..'
അവൻ അപ്പോൾ തന്നെ അത് സീൻ ആക്കി. അവന് ടൈപ്പ് ചെയ്യുമ്പോൾ അവളെന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
'അവൻ വല്ല അനാവശ്യവും ചോദിക്കും...'
ഞാൻ അവളോട് മുൻകൂർ ജാമ്യം എടുക്കുന്ന പോലെ പറഞ്ഞു
'പോടാ... ശരിക്കും
💬 Comments
View all comments