Chapter Title : റോക്കി 5 [സാത്യകി]
വയ്യാതെ ആയപ്പോ അവൾക്ക് ഒരു സഹായം മാത്രം ആയിരുന്നു ഞാൻ. അവൾ ഓക്കേ ആയപ്പോൾ എന്റെ ആവശ്യമില്ല. വേദനയോടെ ആ സത്യത്തെ ഞാൻ ഉൾക്കൊണ്ടു.. അല്ലെങ്കിൽ തന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് എന്നെന്നേക്കുമായി യാത്ര പറയാൻ പോകുകയാണല്ലോ.. ഇത്രയും ദിവസത്തെ നല്ല ഓർമ്മകൾ എനിക്ക് കിട്ടിയത് തന്നെ എനിക്ക് ധാരാളം ആണ്
'നീ ഓക്കേ ആയോ..?
പക്ഷെ എന്റെ മനസിന് അവളെ അത്ര പെട്ടന്ന് വിടാൻ ഒരുക്കം അല്ലായിരുന്നു. ഒരു പതർച്ചയോടെ ഞാൻ അവളോട് ചോദിച്ചു
'പിന്നില്ലേ നോക്ക്. ഇനിയും ഇവിടെ നിന്ന് നിന്നെ കഷ്ടപ്പെടുത്തണ്ടല്ലോ..'
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു
'എനിക്ക് എന്ത് കഷ്ടപ്പാട്.. നീ ഓക്കേ ആണേൽ ഞാൻ കൊണ്ട് വിടാം വീട്ടിൽ. നീ സാധനം എല്ലാം പായ്ക്ക് ചെയ്തു വച്ചേക്കു. വൈകിട്ട് ഞാൻ കൊണ്ട് ഇറക്കാം. അത് പോരേ..?
മുഖത്തുള്ള വിഷമം അവൾ കാണാതിരിക്കാൻ മുഖം തിരിച്ചു ഞാൻ പറഞ്ഞു
'ആ ഞാൻ എല്ലാം ഒന്ന് എടുത്തു വയ്ക്കട്ടെ..'
അവൾ റൂമിലേക്ക് സാധനം പായ്ക്ക് ചെയ്യാൻ കയറിയിട്ട് എന്തോ പറയാനെന്ന പോലെ തിരിഞ്ഞു നിന്നിട്ട് എന്നെ നോക്കി പറഞ്ഞു
'അവിടെ പോയിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്തായാലും കടയിൽ ഞാൻ ഹോളിഡേസ് ഫുൾ ലീവും പറഞ്ഞതാണ്. പിന്നെ അവിടെ തന്നെ ഇരുന്നാൽ ബോറടി ആണ്. നിനക്ക് അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ രണ്ട് മൂന്ന് ദിവസം കൂടി ഇവിടെ കൂടിയാലോ എന്ന് ഞാൻ ആലോചിക്കുവാണ്....'
മൈര്.... ചങ്കിൽ കത്തിക്കൊണ്ടിരുന്ന തീയുടെ മേലെ വെള്ളം കൊണ്ടൊഴിച്ച ഫീൽ. അവൾക്ക് പോകാൻ താല്പര്യം ഇല്ല
💬 Comments
View all comments