0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

എന്റെ ഹൃദയം വെമ്പി. എങ്ങനെയോ ഞാനെന്റെ മോഹം അടക്കി വച്ചു കണ്ണടച്ചു തിരിഞ്ഞു കിടന്നു. വളരെ ബുദ്ധിമുട്ടിയാണ് ഉറക്കം എന്നെ തേടി വന്നത്

ഇഷാനിയുടെ വയ്യായ്ക ഒക്കെ ഇപ്പോൾ നല്ലപോലെ മാറിയിരുന്നു. കാലിലെ മുറിവ് ശരിക്കും ഉണങ്ങിയിട്ടില്ല എങ്കിലും വേദന ഒക്കെ അവൾക്ക് നല്ലത് പോലെ കുറഞ്ഞു. നടക്കാനുള്ള അവളുടെ പ്രയാസവും മാറി. കൈ ആണേൽ ഒരു പ്രശ്നവും ഇപ്പോളില്ല എന്ന മട്ടിലാണ് അവൾ ഓരോന്നും ചെയ്യുന്നത്. നെറ്റിയിലെ മുറിവും കരിഞ്ഞു ഉണങ്ങി. മൊത്തത്തിൽ എന്റെ സഹായം ഒന്നും അവൾക്കിപ്പോ ആവശ്യമില്ല. അതെനിക്ക് മനസിലായത് അവളുടെ നാവിൽ നിന്ന് തന്നെ ആയിരുന്നു

'എനിക്കിപ്പോ കാലിന് വേദന ഒന്നും ഇല്ല. വേണേൽ എനിക്ക് ഇപ്പോൾ ഓടാം ഒരു കുഴപ്പവും ഇല്ലാതെ..'

'ഓടി ഇനി അടുത്ത പണി വാങ്ങാൻ ആണോ..? എവിടേലും ഒന്ന് അടങ്ങി ഇരിക്കുമോ നീ ഒന്ന്..?

'അല്ല.. ഞാൻ ഒരു കാര്യം ചിന്തിക്കുവായിരുന്നു...'

അവൾ എന്തോ പറയാനുള്ളത് പോലെ എന്നോട് സംസാരിച്ചു

'എന്താടി...?

ഞാൻ ചോദിച്ചു

'എനിക്കിപ്പോ കുഴപ്പം ഒന്നുമില്ലല്ലോ. കയ്യും ശരിയായി കാലിനും വലിയ കുഴപ്പം ഇല്ല. പണി ഒക്കെ എനിക്ക് തന്നെ ചെയ്യാം. എന്നാൽ പിന്നെ ഞാൻ വീട്ടിൽ പോയാലോ എന്ന് ആലോചിക്കുവായിരുന്നു..'

അവളത് പറഞ്ഞപ്പോ പെട്ടന്ന് എനിക്കുള്ളിൽ ഒരു വിഷമം ഉണ്ടായി. അവൾ ഇത്ര പെട്ടന്ന് പോകുമെന്ന് ഞാൻ കരുതിയില്ല. അവധി തീരാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയുണ്ട്. അത്രയും ദിവസം കൂടി അവൾ എന്റെ അടുത്ത് കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൾ പറഞ്ഞതും ശരിയാണ്. അവൾക്കിപ്പോ എന്റെ സഹായം ആവശ്യമില്ല. അവൾക്ക്

💬 Comments

View all comments