0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

അതെന്ന് ഞാൻ ആദ്യമൊക്കെ വിചാരിച്ചിരുന്നത്. സ്പ്രേ ഒന്നും അടിക്കാറില്ല എന്ന് അവളെന്നോട് സത്യം പറഞ്ഞെങ്കിലും എന്റെ മൂക്കിനെ അപ്പാടെ അവിശ്വസിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. പൌഡറോ തുണി കഴുകുന്ന ഡിറ്റർജന്റോ അങ്ങനേ സ്മെൽ ഉള്ള എന്തോ ഒന്ന് അവൾ ഉപയോഗിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ അതൊന്നും അല്ല കാരണം എന്നെനിക്ക് ഇപ്പോൾ മനസിലായി. അതവളുടെ ഗന്ധമാണ്.. എന്നെ മത്തു പിടിപ്പിക്കാൻ പോന്ന തരം ഗന്ധം ഉരുവായത് അവളിൽ വിയർപ്പ് പൊടിയുമ്പോൾ ആയിരുന്നു

ഇത്രയും ദിവസം അവളിവിടെ നിൽക്കുന്നത് കൊണ്ട് തന്നെ അവളൊരു തരം സ്പ്രേയോ പൗഡറോ ഉപയോഗിക്കുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ കുളിക്കുന്ന അതേ പിയേഴ്‌സ് സോപ്പ് ഇട്ടാണ് അവളും കുളിച്ചത്. എന്റെ തുണി കഴുകുന്ന അതേ പോലെ തന്നെ ആണ് അവളുടെ ഡ്രസ്സും കഴുകിയത്. എന്നിട്ടും അവൾക്ക് ഇപ്പോളും ആ ഗന്ധം ഉണ്ടാകുന്നുണ്ടെങ്കിൽ അതവളുടെ ദേഹത്ത് നിന്നും വരുന്ന ഗന്ധം തന്നെ ആണ്..

അത് വിശ്വസിക്കാൻ എനിക്ക് എന്തോ പ്രയാസം തോന്നി. ഓരോ മനുഷ്യർക്കും ഓരോ ഗന്ധമുണ്ട്. പക്ഷെ അതിത്ര തീക്ഷ്‌ണമായി ഒരാളിൽ ഉണ്ടാകുന്നത് ആദ്യമായാണ് എനിക്ക് അനുഭവം. ദൂരെ നിന്ന് തിരിച്ചറിയാൻ പാകത്തിന് എനിക്കൊരാളുടെയും ഗന്ധം ഒരിക്കലും കിട്ടിയിട്ടില്ല. അത് പോലെ തന്നെ രാഹുലിനോ ആഷിക്കിനോ ഒന്നും ഞാൻ ഈ പറയുന്ന ഗന്ധം അവൾക്കുണ്ടെന്ന് തോന്നിയിട്ടുമില്ല. അതെനിക്ക് മാത്രം അറിയുവാൻ സാധിക്കുമായിരുന്നുള്ളു.. എന്റെ ഓരോ ശ്വാസമെടുപ്പിലും അവളുടെ ഉന്മാദം നിറയ്ക്കുന്ന സൗരഭ്യം എന്നിലേക്ക് കടന്നു കയറി.. എന്റെ വികാരങ്ങളുടെ കടന്നൽ കൂടിളകിയത് പോലെ എനിക്ക് തോന്നി. ഒരു കയ്യകലത്തിൽ കിടക്കുന്ന അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ

💬 Comments

View all comments