0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ഒരു വിധം ചിരി ഒതുക്കി കൊണ്ട് പറഞ്ഞു

'അത് ഞാൻ ഒരു ഓളത്തിൽ...'

അവൻ ചമ്മിയ മോന്തായം കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു

'നീ പോകാതെ ഇനി ഞാൻ അങ്ങോട്ടില്ല..'

ഞങ്ങൾ പിന്നെയും കുറച്ചു നേരം കൂടി കോളിൽ ഉണ്ടായിരുന്നു. ലാസ്റ്റ് അവൻ ബൈ പറഞ്ഞു പോയി കഴിഞ്ഞു ആഷിക്കിനെ ഇതേ പോലെ പറ്റിച്ചാലോ എന്ന് അവൾ ചോദിച്ചു. അവൾക്ക് അപ്പോൾ ത്രില്ല് പോയിട്ടില്ല. അവനെ പിന്നെ പറ്റിക്കാം എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ തന്നെ ചിരിച്ചു ചിരിച്ചു അവൾക്ക് എക്കിൾ എടുത്തു വെള്ളം കുടിച്ചതെ ഉള്ളു. ഫോൺ ഒക്കെ മാറ്റി വച്ചിട്ട് ഞങ്ങൾ ലൈറ്റ് ഓഫാക്കി കിടന്നു. സത്യത്തിൽ ഞാൻ കാലിന് അവിടെ തല വച്ചു കിടക്കാൻ മറന്നു പോയിരുന്നു. ഇഷാനി ഞാൻ അവൾക്കൊപ്പം നേരെ കിടക്കുന്നത് മൈൻഡ് പോലും ആക്കിയില്ല. കിടന്നു കഴിഞ്ഞും ആ ഇരുട്ടത്ത് ഞങ്ങൾ പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചു കിടന്നു..

ഇടയിൽ ഒരു ഗ്യാപ് ഇട്ടായിരുന്നു എങ്കിലും മുഖം അഭിമുഖം ആക്കി വച്ചു ചെരിഞ്ഞു ആയിരുന്നു ഞങ്ങളുടെ കിടപ്പ്. അത് കൊണ്ട് തന്നെ അവളുടെ സംസാരിക്കുമ്പോൾ ഒക്കെ അവളുടെ ശ്വാസം എന്റെ മുഖത്ത് പതിച്ചിരുന്നു.. പതിയെ പതിയെ അവളുടെ സംസാരം മുറിഞ്ഞു അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് ഞാൻ അറിഞ്ഞു. എനിക്ക് ആണേൽ അത്ര വേഗം ഉറക്കവും വന്നില്ല..

അതിനൊരു കാരണം എന്റെ മൂക്കിലേക്ക് തീക്ഷ്‌ണമായി അടിച്ചു കയറുന്ന ഒരു ഗന്ധം ആയിരുന്നു. പലപ്പോഴും ഇഷാനി അടുത്തുള്ളപ്പോൾ എനിക്ക് അത് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവളുടെ സ്പ്രേയുടെ സ്മെല് ആണ്

💬 Comments

View all comments