Chapter Title : റോക്കി 5 [സാത്യകി]
നീ പറഞ്ഞ പോലെ ചെയ്തിട്ട് ഇപ്പോൾ ഞാൻ വൃത്തികെട്ടവൻ...'
ഞാൻ ഒരു മോഹഭംഗത്തോടെ പറഞ്ഞു
'ഡാ എന്താ ഉണ്ടായതെന്ന് പറ.. ഡീറ്റൈൽ ആയിട്ട്..'
അതിനിടക്ക് രാഹുലിന്റെ അടുത്ത മെസ്സേജും വന്നു. റിപ്ലൈ ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ അവൻ ഇങ്ങോട്ട് അടുത്ത മെസ്സേജ് ഇട്ടതാണ്. പക്ഷെ ഫോൺ ഇപ്പോൾ അവളുടെ കയ്യിൽ അല്ലേ.. ഇഷാനി മെസ്സേജും എന്നെയും കൃത്രിമ ദേഷ്യത്തിൽ നോക്കികൊണ്ട് പറഞ്ഞു
'അവന് ഞാൻ ഡീറ്റൈൽ ആയിട്ട് കൊടുക്കാം..'
ഇഷാനി വാട്സാപ്പിൽ അവനെ വീഡിയോ കോൾ ചെയ്തു. ക്യാമറ എന്റെ മുഖം ഫോക്കസ് ചെയ്താണ് ഇരിക്കുന്നത് ഇപ്പോൾ. ഫോൺ പക്ഷെ അവളുടെ കയ്യിൽ തന്നെ ആണ്. കോൾ എടുത്തപ്പോൾ എന്റെ മുഖം കണ്ടു രാഹുൽ ചോദിച്ചു
'ഡാ മൈരേ.. സംഭവം എങ്ങനാണ് എന്ന് പറ...'
അവൻ ആവേശത്തിൽ ചോദിച്ചതും ഇഷാനി ക്യാമറ നേരെയാക്കി അവളുടെ ഫേസ് കാണിച്ചു കൊണ്ട് അവനോട് ഉറക്കെ പറഞ്ഞു
'നിനക്ക് ഞാൻ ഡീറ്റൈൽ ആയിട്ട് രണ്ട് പേപ്പറിൽ എഴുതി അയച്ചു തരാമെടാ...'
'ഉയ്യോ റീന ചേച്ചി ഉണ്ടായിരുന്നോ ഇവിടെ..'
അവൻ അബദ്ധം മനസിലാക്കി ചമ്മിയ മോന്ത ഇട്ടു. അത് കണ്ടു അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി. കൂടെ ഞാനും. ഞങ്ങളുടെ ചിരി കണ്ടു അവന് ഞങ്ങൾ കളിപ്പിച്ചത് ആണെന്ന് മനസിലായി
'ഡാ മൈരേ ഉറങ്ങാൻ പോയ എന്നെ വിളിച്ചു ശശി ആക്കുന്നോ..?
'ഞാൻ അല്ല മൈരേ.. എല്ലാം അയച്ചത് ഇവളാ..'
ഞാൻ ഇഷാനിയെ ചൂണ്ടി പറഞ്ഞു
'നിനക്ക് എന്റെ കഥ തന്നെ കേൾക്കണം അല്ലേടാ പട്ടി. നീ ഇനി ഇങ്ങോട്ട് വായെ..'
അവൾ
💬 Comments
View all comments