0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

കേറി പണിയിക്കുന്നത് ശരിയല്ലല്ലോ..

'വന്നാൽ മതി. ഇല്ലേൽ ഞാൻ വൈകിട്ട് എന്റെ വീട്ടിൽ പോകും..'

അവൾ തമാശക്ക് പറഞ്ഞു

'പിടിച്ചു നിർത്തണ്ടായിരുന്നു...'

അവൾ കേൾക്കെ തന്നെ ഒരു തമാശ പോലെ ഞാനും തിരിച്ചു പറഞ്ഞു.

'ഇപ്പോളാ ഓർത്തത്.. മോനോട് ഞാൻ ഇന്നലെ സേമിയ കൂടി വാങ്ങിച്ചോണ്ട് വരണം എന്ന് പറഞ്ഞിട്ട് അതെവിടെ..?

ഇന്ന് രാവിലെ വെറുതെ പായസം വച്ചാലോ എന്ന് ഇന്നലെ അവളെന്നോട് ചോദിച്ചിരുന്നു. കടയിൽ പോയപ്പോ സേമിയ വാങ്ങിക്കണം എന്നും അവൾ എന്നോട് പറഞ്ഞിരുന്നു. ഞാനത് മറന്നിരുന്നു

'വാങ്ങിയല്ലോ.. ആ കവറിൽ ഇല്ലായിരുന്നോ..?

ഞാൻ ചുമ്മ നമ്പർ ഇട്ടു

'കവറിൽ നിന്റെ തലയാണ് ഉള്ളത്..'

അവൾ ചെറിയ ദേഷ്യത്തോടെ എന്നോട് പറഞ്ഞു

'ഞാൻ ബില്ലടിച്ചത് ആടി. ചിലപ്പോൾ കടക്കാർ എടുത്തു ഇടാൻ മറന്നത് ആകും..'

'മറന്നെങ്കിൽ അതങ്ങു സമ്മതിക്കെടാ..'

അവൾ ദേഷ്യത്തിൽ എന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു

'ഞാൻ കടയിൽ ഒന്ന് പോയി തിരക്കട്ടെ. കാശ് കൊടുത്താൽ അവർക്ക് സാധനം തന്നൂടെ..'

ഞാൻ സാധനം മറന്നതാണ് എന്ന് അവൾക്ക് മനസിലായി എന്നാലും ഞാൻ ചുമ്മാ ഒരു ഷോയ്ക്ക് അങ്ങനെ പറഞ്ഞിട്ട് ചാവി എടുത്തു ബൈക്കിൽ കയറി.

'ടാ നുണയാ.. വരുമ്പോ എനിക്ക് വേറെന്തെലും കൂടി കഴിക്കാൻ വാങ്ങിച്ചോണ്ട് വരണം..'

ഞാൻ ബൈക്ക് തിരിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നു കൊണ്ട് പറഞ്ഞു

'എന്തോന്ന്..? നീ ഇപ്പോൾ രാവിലത്തെ കഴിച്ചത് അല്ലേ ഉള്ളു..?

ഞാൻ വെറുതെ ചോദിച്ചു

'പിന്നെയും വിശക്കാൻ തുടങ്ങി. നീ എന്തെങ്കിലും കൂടെ വാങ്ങിക്ക്. ഞാനൊന്ന് വണ്ണം വയ്ക്കട്ടെ..'

അവൾ വയറിൽ തിരുമ്മി കൊണ്ട്

💬 Comments

View all comments