0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

പറഞ്ഞു

'ഓ... അവിടെ വണ്ണം വയ്ക്കാൻ ആണോ.. വാങ്ങാം..'

ഞങ്ങൾക്ക് ഇടയിലെ പേരയ്ക്ക- മത്തങ്ങ ജോക്ക് മനസിൽ വച്ചു കൊണ്ട് അവളുടെ നെഞ്ച് ചെറുതായ് ഒന്ന് സൂം ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു. അതവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ കൂടി ആയിരുന്നു

'ഫ്... തെണ്ടി..'

അവൾ മുറ്റത്തേക്ക് ചാടി ഇറങ്ങി ചരൽ വാരി എറിയാൻ നോക്കിയപ്പോളേക്കും ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഗേറ്റിന് വെളിയിൽ എത്തിയിരുന്നു..

'നീ ഇങ്ങോട്ട് വായെ...'

ബൈക്ക് മുന്നോട്ടു പോകുമ്പോളും മിററിലൂടെ അവൾ ദേഷ്യപ്പെടുന്നത് എനിക്ക് കാണാമായിരുന്നു

അർജുൻ കടയിൽ പോയപ്പോൾ ഇഷാനി വീട് ലോക്ക് ആക്കി അകത്തിരുന്നു പായസം വയ്ക്കാൻ വേണ്ട ബാക്കി കൂട്ടങ്ങൾ എല്ലാം സെറ്റ് ആക്കുകയായിരുന്നു. ഒരു പത്തു മിനിറ്റ് ആയി കാണും. കോളിങ് ബെല്ലടിച്ചു. അവൻ ഇത്ര പെട്ടന്ന് വന്നോ..? ബൈക്കിന്റെ സൗണ്ട് ഒന്നും കേട്ടതുമില്ല. ഇഷാനി പതിയെ അടുക്കളയിൽ നിന്നും ഒരു വിറക് എടുത്തു കയ്യിൽ പിടിച്ചു. അവൻ വൃത്തികേട് പറഞ്ഞതിന് കുറച്ചു മുന്നേ ഒന്നും കൊടുക്കാൻ പറ്റിയില്ലല്ലോ. കതക് തുറക്കുമ്പോ തന്നെ അവന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുക്കണം. ഞാൻ എല്ലാം മറന്നെന്നു കരുതി കാണും അവൻ. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് കയ്യിൽ ഒരു ചെറിയ വിറകും പിടിച്ചു ഇഷാനി ഒരു ചെറിയ ദേഷ്യത്തിൽ ചെന്നു വാതിൽ തുറന്നു.

അർജുനെ ആയിരുന്നു അവൾ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ വാതിൽ തുറന്നപ്പോൾ മറ്റൊരു അപരിചിതനെ കണ്ടു അവൾ ഒന്ന് അമ്പരന്നു. അവനെ അന്വേഷിച്ചു ആരെങ്കിലും വന്നതായിരിക്കും. താൻ ഇവിടെ താമസിക്കുന്നത് അവര് അറിഞ്ഞാൽ ശരിയാകുമോ എന്തോ..? കയ്യിൽ

💬 Comments

View all comments