Chapter Title : റോക്കി 5 [സാത്യകി]
കുറച്ചു നേരം കൂടി വീട് മൊത്തത്തിൽ ഒന്ന് നോക്കിയ ശേഷം അയാൾ കസേരയിൽ ഇരുന്നു
' മോൾ ഇവിടെ ആണോ താമസം..?
അയാൾ കൗതുകത്തോടെ ചോദിച്ചു
'അല്ല. കാക്കനാട് എനിക്ക് റൂമുണ്ട് വേറെ. ആക്‌സിഡന്റ് ആയപ്പോൾ അവൻ ഇങ്ങോട്ട് കൊണ്ട് വന്നതാ..'
അർജുൻ ഇതൊക്കെ ഇയാളോട് പറഞ്ഞതല്ലേ. പിന്നെയും എന്തിനാണ് എന്നോട് ഇതൊക്കെ ചോദിക്കുന്നത്. അവൻ പറഞ്ഞത് സത്യം ആണോന്ന് അറിയാൻ ആണോ..? ചിലപ്പോ എന്തെങ്കിലും ഒക്കെ ചോദിക്കണ്ടേ എന്ന് വച്ചു ചോദിച്ചതും ആകും.
'അർജുന്റെ കൂടെ പഠിക്കുന്ന ആണോ..?
അയാൾ ചോദിച്ചു
'അതേ..'
ഇഷാനി മറുപടി കൊടുത്തു. അയാൾ പിന്നീട് ഒന്നും ചോദിച്ചില്ല. അർജുനെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. ഇഷാനി ഫോണിൽ അവനെ ട്രൈ ചെയ്തു നോക്കിയെങ്കിലും കോൾ പോകുന്നില്ല. ചില സമയത്തു ഈ ഫോണിന് സിഗ്നൽ പ്രശ്നം ഉള്ളത് പോലെ അവൾക്ക് തോന്നും. ഇനി അന്ന് ദേഷ്യത്തിന് വലിച്ചെറിഞ്ഞപ്പോൾ പറ്റിയ കംപ്ലയിന്റ് ആണോ ആവൊ.. തന്റെ ഫോൺ കടയിൽ നിന്നും ഇത് വരെ ശരിയാക്കി കിട്ടിയുമില്ല..
'കുടിക്കാൻ എന്താ വേണ്ടേ. ചായ, കാപ്പി..?
അവൾ ചോദിച്ചു
'രണ്ടും വേണ്ട.. കുറച്ചു വെള്ളം മതി..'
അയാൾ പറഞ്ഞു
'ഒരു റ്റൂ മിനിറ്റ്സ്. ഞാൻ നാരങ്ങ വെള്ളം തരാം..'
അയാളുടെ മറുപടി കാത്തു നിക്കാതെ അവൾ നാരങ്ങ പിഴിയാൻ അടുക്കളയിലേക്ക് പോയി. നാരങ്ങ പിഴിഞ്ഞ് ഒരു ഗ്ലാസിലാക്കി അവൾ അയാൾക്ക് കൊണ്ട് കൊടുത്തു. ഒരു പുഞ്ചിരിയോടെ അയാൾ അത് വാങ്ങി കയ്യിൽ പിടിച്ചു മെല്ലെ മെല്ലെ കുടിച്ചു. ഇഷാനി ഒരു മൂലക്ക് പൂട്ടിക്കിടക്കുന്ന റൂമിന്റെ കതകിൽ ചാരി
💬 Comments
View all comments