0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

നിന്നു. അപ്പോളാണ് അവൾ ആ മുറിയുടെ കാര്യം ഓർത്തത്. അതിനുള്ളിൽ ഒരു കട്ടിൽ ഉണ്ടെന്ന് അർജുൻ പറഞ്ഞിരുന്നു. പൂട്ടിയത് കാരണം അത് തുറക്കാൻ പറ്റാതെ കിടക്കുക ആയിരുന്നു. അത് തുറന്നു ആ കട്ടിൽ പുറത്തിട്ടാൽ രണ്ട് പേർക്കും കിടക്കാൻ കട്ടിൽ ആയി

'ഇതിന്റെ കീ കൊണ്ട് വന്നിരുന്നോ...?

അവൾ റൂമിനേ ചൂണ്ടി ചോദിച്ചു. അയാൾ നാരങ്ങ വെള്ളം കുടിക്കുന്ന ഒപ്പം ഇല്ല എന്ന മട്ടിൽ തലയാട്ടി

ഓ കൊണ്ട് വന്നില്ലേ. അത് എന്തായാലും കുഴപ്പമില്ല. രണ്ട് പേരും ഒരുമിച്ച് കിടന്ന് സെറ്റായി. ഇനിയിപ്പോ ഇത് തുറന്നു കട്ടിൽ വേണം എന്നൊന്നുമില്ല.

'വയറിംഗ് ന്റെ കാര്യം പറഞ്ഞില്ലേ അവൻ. മൊത്തം പോയി കിടക്കുവാ.. അടുക്കളയിൽ ഒന്നും കണക്ഷൻ ശരിക്കും ഇല്ല. പിന്നെ മോട്ടോർ ചിലപ്പോൾ എടുക്കില്ല. അവൻ പറഞ്ഞെ പൈപ്പ് ന് എവിടോ ലീക് ഉള്ളത് കൊണ്ടാകും എന്നാണ്. അതൊന്ന് നോക്കണം..'

ഇഷാനി ഉത്തരവാദിത്തം ഉള്ള ഒരു വീട്ടികാരിയെ പോലെ അയാളോട് വീടിന്റെ കുറവുകൾ എല്ലാം പറഞ്ഞു കൊടുത്തു. അർജുൻ മിണ്ടാതെ ഇരുന്നിട്ടാണ്. കാര്യം മുഖത്ത് നോക്കി പറഞ്ഞാൽ പ്രശ്നം ഒന്നുമില്ല. എല്ലാം കേട്ടതിനു ശേഷം ശരിയെന്ന മട്ടിൽ ആൾ തല കുനുക്കി കുടിച്ചു കഴിഞ്ഞ ഗ്ലാസ്സ് നീട്ടി. ഇഷാനി അത് വാങ്ങി അടുക്കളയിൽ കൊണ്ട് വച്ചു.

ഇങ്ങേർ എന്താ ഒന്നും കാര്യമായി ഒന്നും പറയാത്തത്. വീടിന്റെ കംപ്ലയിന്റ് പറഞ്ഞത് ഇഷ്ടം ആയില്ലേ..? അതോ തന്നെ പരിചയം ഇല്ലാത്ത കൊണ്ട് ആയിരിക്കുമോ..? ചിലപ്പോൾ അതായിരിക്കും.. ഇഷാനി അങ്ങനെ ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോ മുറ്റത്ത് ബൈക്ക് വന്ന ശബ്ദം കേട്ടു.

💬 Comments

View all comments