Chapter Title : റോക്കി 5 [സാത്യകി]
അർജുൻ വന്നു. അവൾ ഓടി വാതിൽക്കൽ എത്തിയപ്പോൾ അർജുന് പെട്ടന്ന് വീടിനുള്ളിലേക്ക് ഓടി കയറിയിരുന്നു. ഇവന്റെ മുഖം എന്താ പകച്ചു ഇരിക്കുന്നത്..? ഓണർ വന്നത് കൊണ്ട് എന്റെ വീക്കിൽ നിന്ന് നീ തല്ക്കാലം രക്ഷപെട്ടു മോനെ.. അങ്ങേര് പോയി കഴിഞ്ഞു നിനക്ക് തരാമെ.. ഞാൻ മറന്നിട്ടില്ല. ഇഷാനി മനസിൽ പറഞ്ഞു കൊണ്ട് അർജുന്റെ കയ്യിൽ ഇരുന്ന കവർ വാങ്ങി
'എല്ലാം വാങ്ങിയോ..? കഴിക്കാൻ എന്താ വാങ്ങിയേ.. മാഗിയോ..? മാഗി ആണോ പൊട്ടാ ഞാൻ വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞത്.. എന്തെലും ബേക്കറി ഐറ്റം അല്ലായിരുന്നോ..?
ഇഷാനി അവനോട് സ്വകാര്യമായി ആയി പറഞ്ഞതെങ്കിലും ഹോളിൽ ഉള്ള ആൾക്കും അത് കേൾക്കാവുന്നതേ ഉള്ളായിരുന്നു. അയാളെ കണ്ടപ്പോൾ അർജുന്റെ മുഖം കുറച്ചു ടെൻഷൻ ആകുന്നത് ഇഷാനി കണ്ടു. താൻ പറഞ്ഞത് ഒന്നും അവൻ ശ്രദ്ധിച്ചിട്ടില്ല. അകത്തിരിക്കുന്ന ആളുടെ വരവാണ് അവന്റെ മുഖഭാവം മാറാൻ കാരണം. അതപ്പോ ഹൌസ് ഓണർ അല്ലേ..? പിന്നെ എന്തിനാണ് അയാൾ ഇവിടെ കയറി അധികാരത്തിൽ ഇരുന്നത്.. അർജുനെ കണ്ടു കസേരയിൽ നിന്നും എഴുന്നേറ്റു.. ആരാണിയാൾ...? ഇഷാനിക്കും പെട്ടന്ന് ടെൻഷൻ കയറാൻ തുടങ്ങി
'അച്ഛനെപ്പോൾ വന്നു..?
അർജുൻ ശബ്ദം താഴ്ത്തി ചോദിച്ചു
അച്ഛൻ... എന്റെ ദൈവമേ അർജുന്റെ അച്ഛൻ.. അവന്റെ അച്ഛൻ ആയിരുന്നോ ഇത്. എന്നിട്ടാണോ താൻ ഒരു ഹൌസ് ഓണറോട് എന്ന പോലെ അദ്ദേഹത്തോട് പെരുമാറിയത്. തന്നെക്കുറിച്ച് എന്ത് ഇമ്പ്രെഷൻ ആയിരിക്കും ഇപ്പോൾ പുള്ളിക്ക് ഉണ്ടായിരിക്കുക.. ശോ.. ഇഷാനിയുടെ കിളി മൊത്തത്തിൽ പോയി. കയ്യിലിരുന്ന കടയിൽ നിന്ന് വാങ്ങി കൊണ്ട് വന്ന കവറും പെട്ടന്ന് താഴെ പോയി
ഒരു
💬 Comments
View all comments