0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ചളിപ്പോടെ അവൾ കവർ എടുത്തിട്ട് അർജുന്റെ തോളിന്റെ മറവിൽ ജാള്യതയോടെ നിന്നു. അർജുന്റെ അച്ഛൻ ആയിരുന്നു ഇതെന്ന് അറിഞ്ഞിരുന്നു എങ്കിൽ കുറച്ചു കൂടി ബഹുമാനത്തോടെ ഒക്കെ സംസാരിക്കാമായിരുന്നു. താൻ മോശം ആയി ഒന്നും പറഞ്ഞില്ല. പക്ഷെ എന്തോ ഒരു അബദ്ധം കാണിച്ചത് പോലെ ഇഷാനിക്ക് തോന്നി

'ഞാൻ വന്നിട്ട് ഒരു പത്തു മിനിറ്റ് ആയി..'

അർജുന്റെ അച്ഛൻ പറഞ്ഞു. ഇഷാനി മെല്ലെ അർജുന്റെ പിന്നിൽ നിന്നും കുറച്ചു നീങ്ങി രഘുനാഥിന് കാണുന്ന രീതിയിൽ നിന്നു.

'എന്ത് പറ്റി...? എന്തെങ്കിലും അത്യാവശ്യം..? ഒന്ന് വിളിക്കാതെ പെട്ടന്ന്...?

അർജുൻ ഒരു വല്ലായ്മയോടെ ചോദിച്ചു

'ക്രിസ്തുമസ് ആയിട്ട് രണ്ട് ദിവസം നീ വീട്ടിൽ വന്നു നിൽക്കുമെന്ന് കരുതി. അതുണ്ടായില്ല. ഓഫിസിലോട്ടും ചെല്ലാറില്ല എന്ന് പറഞ്ഞു. നീ അത്ര ബിസി ആണേൽ നിന്നെ ഒന്ന് ഇവിടെ വരെ കണ്ടിട്ട് പോകാമെന്നു കരുതിയാണ് ഇങ്ങോട്ട് വന്നത്. ഞാൻ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ട് ആയോ..?

രഘുനാഥ്‌ കണ്ണാടിക്ക് മുകളിലൂടെ കണ്ണുകൾ അവർക്ക് നേരെ പായിച്ചു കൊണ്ട് ചോദിച്ചു

'ഞങ്ങൾക്ക് ബുദ്ധിമുട്ട് എന്ത്.. ഇവൾ.. ഞങ്ങൾ ഫ്രണ്ട്സ് ആണ്.. ഇവൾക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റിയപ്പോൾ ഇങ്ങോട്ട് കുറച്ചു ദിവസത്തേക്ക് ഷിഫ്റ്റ്‌ ആയതാണ്. അല്ലാതെ ഞങ്ങൾ ഒരുമിച്ചല്ല... '

ഇഷാനിയുടെ ആക്‌സിഡന്റനേ പറ്റി പറഞ്ഞു അർജുൻ അവളുടെ മുറിവ് അച്ഛനെ കാണിക്കാൻ നോക്കിയപ്പോൾ കയ്യിലെ കെട്ടഴിച്ചു അത് ഓക്കേ ആയി. നെറ്റിയിൽ ആണേൽ ചെറിയൊരു മുറിവ്. മുട്ടിലെ മുറിവ് കരിഞ്ഞു വന്നത് കൊണ്ട് ഇഷാനി ട്രാക്ക് സ്യൂട് ആയിരുന്നു ഇട്ടിരുന്നത്. അത് കൊണ്ട് മുട്ടിലെ മുറിവും കാണിച്ചു കൊടുക്കാൻ

💬 Comments

View all comments