0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ആക്‌സിഡന്റ് എന്ന് പറയുമ്പോ അത്ര വലിയത് ഒന്നും അല്ലായിരുന്നു. എന്നാലും അവൾ അവിടെ ഒറ്റയ്ക്ക് നിൽക്കുമ്പോ ബുദ്ധിമുട്ട് ആണെന്ന് ഓർത്ത് ഞാൻ ഇങ്ങോട്ട് കുറച്ചു ദിവസം വന്നു നിൽക്കാൻ പറഞ്ഞതാണ്..'

'ആ കുട്ടിക്ക് നിന്നെ ഇഷ്ടം ആണോ..?

അച്ഛൻ ഒരു തമാശ പോലെ ചോദിച്ചു

'ശെടാ അച്ഛന് എന്നെ വിശ്വാസം ഇല്ലേ..? ഞാൻ എന്തിന് കള്ളം പറയണം.. ഞങ്ങൾ വെറും ഫ്രണ്ട്സ് ആണ്..'

'നിനക്ക് ആ കുട്ടിയോട് ഒന്നുമില്ല...?

ഇത്തവണ അച്ഛന്റെ ചോദ്യം കുറച്ചു കൂടി ശക്തമായിരുന്നു. അതിൽ പതറാതെ ഞാൻ മറുപടി കൊടുത്തു

'ഇല്ല. വീ ആർ ജസ്റ്റ്‌ ഫ്രണ്ട്സ്..'

'ഞാൻ കരുതിയത് നമ്മുടെ വീട്ടിൽ ഏറ്റവും നന്നായി നുണ പറയുന്ന ആൾ ഞാൻ ആണെന്നാണ്. നീ മെച്ചപ്പെട്ടു വരുന്നുണ്ട്..'

അച്ഛൻ എന്നെ ആക്കി സംസാരിച്ചു. എനിക്ക് അവളോട് ഫീലിംഗ്സ് ഉള്ളത് അച്ഛന് എങ്ങനെ അറിയാം. മഹാൻ വല്ലതും ഇനി പറഞ്ഞു കൊടുത്തിട്ടുണ്ടോ..?

' സ്വന്തം മോനെ വിശ്വാസം ഇല്ലേ..? ഞങ്ങൾ തമ്മിൽ ഒന്നുമില്ല. അല്ലേൽ അവളോട് ചോദിച്ചു നോക്ക്..'

'നിങ്ങൾ തമ്മിൽ ഒന്നും ഇല്ലായിരിക്കും. പക്ഷെ നിന്റെ ഉള്ളിൽ എന്തോ ഉണ്ട്....'

എങ്ങനെയോ അച്ഛന് എന്റെ ഉള്ളിലിരുപ്പ് മാനസിലായിരിക്കുന്നു

'പിന്നെ...'

ഞാൻ അത് നിസാരമായി തള്ളി കളയുന്ന പോലെ പറഞ്ഞു

'ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ലല്ലോ കാണാൻ തുടങ്ങിയത്. നിനക്ക് എന്നോട് സമ്മതിക്കാൻ മടിയാണെങ്കിൽ വേണ്ട. ഞാൻ ഈ കാര്യത്തിൽ നിന്നെ നിയന്ത്രിക്കാൻ ഒന്നും വരില്ല..'

'അച്ഛൻ കരുതുന്ന പോലെ അല്ല.. എനിക്ക് ഒരിഷ്ടം അവളോട് ഉണ്ടായിരുന്നു. അത് പക്ഷെ വർക്ക്‌ ആകില്ല.

💬 Comments

View all comments