Chapter Title : റോക്കി 5 [സാത്യകി]
സൊ ഞാൻ അത് വിട്ടു. ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല..'
ഞാൻ സത്യം തുറന്നു പറഞ്ഞു
'ആ കുട്ടിക്ക് താല്പര്യം ഉണ്ടോ..?
അച്ഛൻ ചോദിച്ചു
'അവൾ എന്നെ ഒരു ഫ്രണ്ട് ആയി മാത്രേ കണ്ടിട്ടുള്ളു..'
'നിനക്ക് സമ്മതം ആണേൽ ഞാൻ അവരുടെ വീട്ടിൽ പോയി സംസാരിക്കാം..'
'ഓ അത് ഒന്നും വേണ്ട. ഇപ്പോൾ പോകുന്ന പോലെ തന്നെ പോണത് ആണ് നല്ലത്..'
ഞാൻ പറഞ്ഞു
'അതിന്റെ മുടി ബാക്കി എവിടെ...?
അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അവളുടെ ഹെയർ സ്റ്റൈൽ ഉദ്ദേശിച്ചാണ് അച്ഛൻ അങ്ങനെ തമാശ പൊട്ടിച്ചത്. ഇഷാനി ഈ സമയം അടുക്കളയിൽ ആയിരുന്നു. പെട്ടന്ന് പായസം ഉണ്ടാക്കാം എന്ന് പറഞ്ഞു ഇഷാനി അടുക്കളയിൽ പോയെങ്കിലും പായസം ഉണ്ടാക്കാൻ അത്യാവശ്യം സമയം വേണമായിരുന്നു. അച്ഛൻ മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. അവളോട് തനിയെ സംസാരിക്കാൻ ആണ് അച്ഛൻ പോയതെന്ന് മനസിലായത് കൊണ്ട് ഞാൻ അവിടേക്ക് ചെന്നില്ല
'റെഡി ആകാറായോ..?
അടുക്കളയിലേക്ക് കയറി അച്ഛൻ ചോദിച്ചു
'ദേ ഇപ്പോൾ റെഡി ആകും. ഒരു ഫൈവ് മിനിറ്റ്..'
ഇഷാനി ധൃതിയിൽ താൻ ചെയ്യുന്ന പണികൾ ചെയ്തു
'ധൃതി പിടിക്കേണ്ട. പതുക്കെ മതി.. ഇന്നെന്താ പായസം...? എന്തെങ്കിലും വിശേഷം ഉണ്ടോ..?
അച്ഛൻ ചോദിച്ചു
'വെറുതെ...'
അവൾ മുഖത്തൊരു ചിരി പടർത്തി കൊണ്ട് പറഞ്ഞു
'മോൾടെ പേര് എന്നോട് പറഞ്ഞില്ല..'
അച്ഛൻ സൗമ്യതയോടെ ചോദിച്ചു
'ഇഷാനി..'
'വീട്..?
അച്ഛൻ അവളെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ചോദിച്ചു
'വീട് പാലക്കാട് ആണ്. ഒറ്റപ്പാലം കഴിഞ്ഞു പോണം. പൂക്കുട എന്നാണ് സ്‌ഥലപ്പേര്.. ഇവിടെ
💬 Comments
View all comments