0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

കാക്കനാട് ഒരു വീട്ടിൽ പിജി ആണ്..'

'ആരൊക്കെ ഉണ്ട് നാട്ടിൽ..?

ആ ചോദ്യത്തിൽ ഇഷാനി ഒരല്പം വിഷമിച്ചു. ശബ്ദം ഒന്ന് താഴ്ത്തി അവൾ മറുപടി കൊടുത്തു

'ഞാൻ പേരപ്പന്റെ വീട്ടിൽ ആണ് താമസിക്കുന്നത്. എന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചത് ആണ്. പിന്നേ ഞാൻ അവർക്കൊപ്പം ആയിരുന്നു..'

ആ മറുപടി രഘുനാഥ്‌ പ്രതീക്ഷിച്ചിരുന്നില്ല. മുന്നിൽ നിൽക്കുന്ന പെൺകുട്ടിയോട് അയാൾക്ക് അലിവും സ്നേഹവും ഒക്കെ തോന്നി. അച്ഛൻ പിന്നേ അവളെപ്പറ്റി കൂടുതൽ ചോദിച്ചില്ല. പായസത്തെ പറ്റിയും ആക്‌സിഡന്റ്നേ പറ്റിയും ഒക്കെ തിരക്കി.

'ഇടയ്ക്ക് വീട്ടിൽ വാ അവന്റെ കൂടെ.. അവൻ ഫ്രണ്ട്സിനെ ഒന്നും അവന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വരാറില്ല..'

അച്ഛൻ അവളെ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അതിനിടയിൽ പായസം റെഡി ആയി കഴിഞ്ഞിരുന്നു. ഞങ്ങൾ മൂന്ന് പേരും പായസം കുടിച്ചു. പുറത്ത് നിന്ന ഡ്രൈവര്ക്കും ഇഷാനി പായസം കൊടുത്തു. അച്ഛൻ അവളുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞു. പായസം കുടിച്ചു ഞങ്ങളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി അവൾ അടുക്കളയിലേക്ക് പോയപ്പോ അച്ഛൻ തിരികെ പോകാൻ എന്നോണം എഴുന്നേറ്റു

'ഞാൻ ഇറങ്ങുവാ.. നീ സമയം കിട്ടുമ്പോ അങ്ങോട്ട്‌ വരണം. പിന്നേ ഓഫിസിലെ കാര്യം കൂടി മനസ്സിൽ വേണം..'

'ഉവ്വ്..'

ഞാൻ അനുസരണയോടെ പറഞ്ഞു

' കോളേജിലും പോണം സമയം ഉണ്ടെങ്കിൽ..'

അച്ഛൻ ഇന്ന് നല്ല ഫോമിൽ ആണ്. അല്ലെങ്കിൽ ഇത്രയും തമാശ ഒന്നും പറയാത്തത് ആണ് എന്നോട്

'ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ.. ഫുൾ കോമഡി..'

'നിന്നെ ഹാപ്പി ആയി കണ്ടപ്പോൾ ഞാനും ഹാപ്പി ആയി..'

അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു

💬 Comments

View all comments