0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

'ഞാൻ അതിന് ഹാപ്പി ആണെന്ന് ആര് പറഞ്ഞു അച്ഛനോട്..?

എന്റെ ഉള്ളിൽ അപ്പോളും ആയിരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അച്ഛനെ ഈ കയറ്റി വിടുന്നത് ഒരു യാത്ര പറച്ചിൽ പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്. ഇവിടെ നിന്നും നാട് വിടുമ്പോ കുറച്ചു നാളത്തേക്ക് എങ്കിലും ഞങ്ങൾ തമ്മിൽ കാണില്ല. അതൊക്കെ ആയിരുന്നു എന്റെ മനസിൽ

'അത് നിന്റെ മുഖത്ത് ഉണ്ടല്ലോ. ദേ ഈ മുറിയിൽ ഈ വീട്ടിൽ നോക്കിയാൽ അറിയാം.. ഒരാൾ സന്തോഷവാൻ ആണോ അല്ലയോ എന്നറിയാൻ അയാൾ താമസിക്കുന്ന സ്‌ഥലം കണ്ടാൽ അറിയാം..'

അച്ഛൻ എന്നോടായി പറഞ്ഞു..

ഞാൻ ചുറ്റും നോക്കി. ഇഷാനിയുടെ അടുക്കും ചിട്ടയും വീടിന് ഒരു വൃത്തി കൊണ്ട് വന്നിട്ടുണ്ട്. ഞങ്ങൾ ഇടയ്ക്ക് വച്ചു നിർത്തിയ ചെസ്സ് ഗെയിം ബോർഡ് അത് പോലെ തന്നെ ടീപ്പൊയിൽ ഇരിക്കുന്നു. ഡൈനിങ് ടേബിളിൽ ഒരു പാത്രത്തിൽ കേക്കിന്റെ കുറച്ചു അംശം മിച്ചം ഇരിക്കുന്നു.. ആകെ മൊത്തത്തിൽ ഒരു പ്രസന്നത ഇവിടെ തളം കെട്ടി നിക്കുന്നുണ്ട്. അതാണ് അച്ഛൻ ഉദ്ദേശിച്ചത്..

'ഇടയ്ക്ക് നീ നമ്മുടെ വീട്ടിൽ വന്നു നോക്കണം. അപ്പോൾ അറിയാം അവിടെ ഉള്ളവർ ഹാപ്പി ആണോന്ന്..'

ഒരു സൂചന പോലെ പറഞ്ഞിട്ട് അച്ഛൻ പുറത്തേക്ക് ഇറങ്ങി. ഞാനും ഇഷാനിയും അച്ഛനെ യാത്ര ആക്കാൻ കൂടെ ചെന്നു.

'അച്ഛൻ എന്നെ പറ്റി എന്ത് കരുതി കാണുമോ..? ഞാൻ നിന്റെ അച്ഛൻ ആണെന്ന് അറിയാതെ എന്തൊക്കെയോ സംസാരിച്ചു ആദ്യം..'

അച്ഛൻ പോയി കഴിഞ്ഞു തനിക്ക് പറ്റിയ അബദ്ധം ഇഷാനി പറഞ്ഞു

'നീ എന്താ പറഞ്ഞത്..?

ഞാൻ ചോദിച്ചു

'ഞാൻ കരുതി

💬 Comments

View all comments