0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ഹൗസ് ഓണർ ആയിരിക്കും എന്ന്.. നീ അങ്ങേര് വരുമെന്ന് പറഞ്ഞില്ലേ..?

'നിനക്ക് എന്റെ അച്ഛനെ അറിയില്ലേ..?

'അതിന് നീ എനിക്ക് കാണിച്ചു തന്നിട്ടില്ലലോ ഇതിന് മുമ്പ്..'

'ഇല്ലേ..?

ഞാൻ സംശയഭാവത്തിൽ ചോദിച്ചു

'ഇല്ല. അച്ഛനെയും അമ്മയെയും പറ്റി ഒന്നും നീ പറഞ്ഞിട്ടില്ല. എനിക്ക് കാണിച്ചു തന്നിട്ടില്ല..'

ഇഷാനി ഒരു പരിഭവത്തിന്റെ സ്വരത്തിൽ പറഞ്ഞു. ഞാൻ ഫോൺ എടുത്തു ഗാലറി നിന്നും അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ എടുത്തു അവൾക്ക് നേരെ കാണിച്ചു

'ദേ ഇതാണ് അച്ഛനും അമ്മയും. അമ്മ മരിച്ചു പോയി..'

അത് പറഞ്ഞപ്പോ ഇഷാനി ഒരു വേദനയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി. എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി.

'അമ്മ നല്ല സുന്ദരി ആണല്ലോ.. നിനക്ക് അമ്മയുടെ ഷേപ്പ് ആണല്ലേ..'

അവൾ ഫോട്ടോയും എന്നെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു

'യെസ്.. ഇനി നിന്റെ അമ്മയുടെ കാര്യം പറ. ഞാൻ എന്റെ പറഞ്ഞില്ലേ ഇത്രയും നാൾ പറയാഞ്ഞിട്ട്..'

ഞാൻ ഇതൊരു അവസരം ആയി കണ്ടു കൊണ്ട് അവളോട് പറഞ്ഞു. പെട്ടന്ന് അവളുടെ മുഖം മാറിയത് ഞാൻ കണ്ടു

'എനിക്ക് അവരെ പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല.. '

അവൾ ഫോണ് എന്റെ കയ്യിൽ തന്ന് നിർവികരതയോടെ പറഞ്ഞു

'ഞാൻ നിർബന്ധിച്ചാൽ സംസാരിക്കുമോ..?

'പ്ലീസ് എന്നെ നിർബന്ധിക്കരുത്..'

അവൾ താല്പര്യം ഇല്ലായ്മയോടെ പറഞ്ഞു. അവളൊന്ന് സംസാരിച്ചു തുടങ്ങുവായിരുന്നു എങ്കിൽ എന്റെ ഉള്ളിൽ ഒരു കാര്യം അവളോട് പറയാമായിരുന്നു.. കുറച്ചു ദിവസം ആയി എന്റെ ഉള്ളിൽ ഒതുങ്ങിയ ഒരു രഹസ്യം. പക്ഷേ

💬 Comments

View all comments