0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

അവൾ പിടി തരാതെ മാറി കളഞ്ഞു. മറ്റൊരവസരം വരുമെന്ന് കരുതി ഞാൻ അവളെ കൂടുതൽ നിർബന്ധിച്ചില്ല.

അന്ന് അതിന് ശേഷം അവൾ കുറച്ചു ഉൾവലിഞ്ഞു ആണ് എന്നോട് പെരുമാറിയത്. കൂടുതൽ സ്വാതന്ത്ര്യം തന്നാൽ ഞാൻ അവളോട് വീണ്ടും അമ്മയെ കുറിച്ച് ചോദിച്ചു ബുദ്ധിമുട്ടിക്കുമോ എന്ന് അവൾ പേടിച്ചു കാണും.. വൈകുന്നേരം മിച്ചം ഇരുന്ന പായസം കുടിക്കുന്നേരം ഇന്ന് അവളുടെ അച്ഛന്റെ പിറന്നാൾ ആയിരുന്നു എന്ന് അവൾ പറഞ്ഞു. അത് കൊണ്ട് ആണ് അവൾ ഇന്ന് പായസം ഒക്കെ ഉണ്ടാക്കിയത്.

അന്ന് കിടക്കുന്നതിനു മുമ്പ് ലാപ്പിൽ എന്തെങ്കിലും സിനിമ കാണാമെന്നു അവൾ പറഞ്ഞു. എന്റെ സ്റ്റോറേജിൽ കിടന്ന സിനിമകളിൽ ഒന്നും താല്പര്യം ഇല്ലാഞ്ഞിട്ട് അവൾ അവളുടെ ഫോണിൽ നിന്നും ഒരു ഇംഗ്ലീഷ് സിനിമ ലാപ്പിൽ കയറ്റി. കട്ടിലിൽ പുതച്ചു കൊണ്ട് എന്റെ വയറിന്റെ മേലെ ലപ്പ് വച്ചു കൊണ്ട് ഞങ്ങൾ ആ സിനിമ കണ്ടു തുടങ്ങി.

സ്നേഹിച്ചു പിരിഞ്ഞിട്ട് തമ്മിൽ മറന്നു പോയി വീണ്ടും ഒരിക്കൽ കൂടി കണ്ടു മുട്ടി പഴയത് ഒന്നും ഓർമ്മിക്കാതെ പ്രണയത്തിൽ അകപ്പെടുന്ന രണ്ട് പേരുടെ കഥ ആയിരുന്നു സിനിമ. അവളുടെ ഒപ്പം കണ്ടത് കൊണ്ടാണോ എന്നറിയില്ല സിനിമ എന്നെ വല്ലാതെ സ്പർശിച്ചു. സിനിമയിൽ ഒരിടത്തു നായകനും നായികയും മഞ്ഞുറഞ്ഞ പാതയിൽ കിടക്കുന്ന ഒരു രംഗം ഉണ്ട്. ഡിസംബറിലെ മഞ്ഞിന്റെ തണുപ്പിൽ കട്ടിലിൽ മലർന്ന് കിടക്കവേ ആ കഥാപാത്രങ്ങൾ ഞങ്ങളായി രൂപാന്തരം പ്രാപ്രിക്കുന്നത് ഞാൻ കണ്ടു

'ടൈറ്റാനിക് കണ്ടപ്പോൾ തൊട്ട് ഇവരെന്റെ ക്രഷ് ആയിരുന്നു..'

ചുവന്ന ചായം പൂശിയ മുടിയുള്ള നായികയെ കാണിച്ചു കൊണ്ട്

💬 Comments

View all comments