0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ഞാൻ പറഞ്ഞു.

'എന്ത് ഭംഗി ആണല്ലേ...'

അവളും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. അവളുടെ ഫേവറിറ്റ് മൂവികളിൽ ഒന്നായിരുന്നു ഇത്. ഞാൻ എങ്ങനെ ഇത്രയും കാലത്തിനു ഇടയിൽ ഇത് പോലൊരു പടം മിസ്സ്‌ ചെയ്തു എന്ന് ചിന്തിച്ചു. മൂവി എനിക്ക് വമ്പൻ ഹാങ്ങോവർ ആയിരുന്നു സൃഷ്ടിച്ചത്. കഥയെ പറ്റിയും കഥാപാത്രങ്ങളെ പറ്റിയുമൊക്കെ ആലോചിച്ചു ഞാൻ ഉറങ്ങി. എന്റെ സ്വപ്നങ്ങിൽ ഒക്കെയും ഞാൻ പിന്നെയും അതിലെ പല സീനിലൂടെയും പൊയ്ക്കൊണ്ടിരുന്നു.

'എന്താ ഇത്ര ആലോചിച്ചു കിടക്കുന്നെ..?

അവൾ ചോദിച്ചു

'അവരുടെ കാര്യം ഓരോന്ന് ആലോചിച്ചു കിടന്നതാ..'

ഞാൻ സിനിമയിലെ നായകനെയും നായികയേയും പറ്റി പറഞ്ഞു

'ഉറങ്ങാൻ നോക്ക്..'

അവളെന്നെ ഉപദേശിച്ചു

'ഉറക്കം വരുന്നില്ല..'

ഞാൻ പറഞ്ഞു

'അതെന്താ..?

ഒരു കള്ളച്ചിരിയോടെ അവൾ എന്റെ അരികിലേക്ക് നീങ്ങി കിടന്നു. അവളുടെ നിശ്വാസങ്ങൾ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഞാൻ വിരലുകൾ കൊണ്ട് അവളുടെ കണ്ണിലേക്കു വീണു കിടന്ന മുടിയിഴകൾ മാറ്റി കൊടുത്തു. അവൾ എന്റെ വിരലിൽ പിടിച്ചു അവളുടെ ചുണ്ടിന് അടുത്തേക്ക് അടുപ്പിച്ചു. എന്നിട്ട് ചെറുതായ് എന്റെ വിരലിൽ ഒരു മുത്തം തന്നു..

അവൾ മുത്തം തന്ന വിരൽ ഞാൻ തിരിച്ചു എന്റെ ചുണ്ടിന് അടുത്തേക്ക് കൊണ്ട് വന്നു അവൾ മുത്തിയ ഇടത്ത് തന്നെ ഞാനും മുത്തി. അവൾ ഒരു പുഞ്ചിരിയോടെ എന്റെ അരികിലേക്ക് അല്പം കൂടി നീങ്ങി കിടന്നു. ഞാൻ കൈ നീട്ടി അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ഞാൻ കുറച്ചു കൂടി അടുത്ത് കിടന്നപ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും മൂക്കുകൾ പരസ്പരം മുട്ടി. അവളെ ഗാഡമായി ചുംബിക്കണം എന്ന്

💬 Comments

View all comments