Chapter Title : റോക്കി 5 [സാത്യകി]
എന്നോട് ചോദിച്ചു
'എന്ത് ഗിഫ്റ്റ്...?
ഞാൻ തിരിച്ചു ചോദിച്ചു
'ദേ ഇത്..'
അവൾ സ്വന്തം കയ്യിൽ കിടന്ന രുദ്രാക്ഷം ഊരാൻ ശ്രമിച്ചു
'ഇത് പൂജിച്ചത് അല്ലേ.. ഊരണ്ട. നിന്റെ കയ്യിൽ കിടക്കട്ടെ..'
ഞാൻ അവളെ പിന്തിരിപ്പിച്ചു
'അത് കുഴപ്പമില്ല. എന്റെ നല്ലതിന് വേണ്ടി പൂജിച്ചത് ആണ്. നീ കെട്ടിയാൽ നിനക്ക് നല്ലതിന്..'
'അത് വേണ്ട.. ഇത് നിന്റെ കയ്യിൽ കിടക്കുന്നത് ആണ് എനിക്ക് ഇഷ്ടം..'
ഞാൻ അവളുടെ രുദ്രാക്ഷത്തിലും അവളുടെ കയ്യിലും തലോടി കൊണ്ട് പറഞ്ഞു. അവൾ കയ്യിലെ മറ്റേ ചെയിനിൽ നോക്കി. ഞാൻ അവൾക്ക് ഗിഫ്റ്റ് കൊടുത്തത് ആണ് അത്. അത് തന്നെ എനിക്ക് തന്നെ ഗിഫ്റ്റ് ആയി തരാൻ അവൾക്ക് തോന്നിയില്ല
'എന്നാൽ ഞാൻ ടൌൺ വരെ ഒന്ന് പോയിട്ട് വരാം.. '
അവൾ എഴുന്നേറ്റ്
'ഗിഫ്റ്റ് വാങ്ങാനോ..? അതൊന്നും വേണ്ട..'
ആകെ കുറച്ചു സമയം ഉള്ളത് അവളുടെ കൂടെ ഇരിക്കാം എന്നാണ് ഞാൻ ചിന്തിച്ചത്. അവൾ ടൗണിൽ പോയി താമസിച്ചാൽ അത് കുളമാകും
'എന്റെ ഗിഫ്റ്റ് വേണ്ടേ നിനക്ക്..?
'വേണ്ട. ആകെ കുറച്ചു സമയം ഉള്ളയിടത്തു ഇനി ഗിഫ്റ്റ് വാങ്ങാൻ ഒന്നും പോകണ്ട. ഇവിടെ ഇരി..'
'എന്നാൽ നിന്റെ ഗിഫ്റ്റ് നീ തന്നെ തിരിച്ചു എടുത്തോ..'
അവൾ കാൽ നീട്ടി കൊലുസ് കാണിച്ചു കൊണ്ട് പറഞ്ഞു.
'പിണങ്ങിയോ..? ഞാൻ ഫീൽ ആക്കാൻ പറഞ്ഞതല്ല. അത്രയും നേരം കൂടി നമ്മൾക്ക് ഇവിടെ ഇരിക്കാമല്ലോ എന്നോർത്ത് പറഞ്ഞതാ.. ഇനി ഞാനായിട്ട് തടയുന്നില്ല. പക്ഷെ പെട്ടന്ന് പോയിട്ട് വരണം...'
അത് കേട്ടതും ഇഷാനി പെട്ടന്ന് തന്നെ ഡ്രസ്സ് മാറാൻ ഓടി. നിമിഷ നേരം കൊണ്ട് അവൾ ഡ്രസ്സ് മാറി ഒരു വെള്ളയിൽ മഞ്ഞ പൊട്ടുള്ള ചുരിദാർ ധരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. ഒരു പേഴ്‌സ് കഴുത്തിലൂടെ ചുറ്റി അരയിൽ തൂങ്ങി കിടപ്പുണ്ട്.. ചുരിദാർ ആയത് എന്തായാലും നന്നായി. അവസാനം കാണുമ്പോൾ അവളെ നല്ല സുന്ദരി ആയി തന്നെ കാണാമല്ലോ.. ഞാൻ ഓർത്തു
'ഞാൻ പെട്ടന്ന് വരാമേ...'
അവൾ ചാടി ഇറങ്ങി കൊണ്ട് പറഞ്ഞു
'ദേ ഷാൾ ഇട്ടില്ല..'
ചുരിദാറിന്റെ ഷാൾ ധൃതിയിൽ അവൾ കസേരയിൽ ഇട്ടിരിക്കുകയായിരുന്നു.. അവൾ തിരിച്ചു വരുന്നതിന് പകരം ഞാൻ പുറത്തേക്ക് ചെന്നു ഷാൾ അവൾക്ക് കൊടുത്തു
'താങ്ക്സ്.. ഞാൻ പോയിട്ട് പെട്ടന്ന് വരാം..'
അവൾ ധൃതിയിൽ വഴിയിലേക്ക് ഓടി
'ബൈ...'
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു
ഗിഫ്റ്റ് വാങ്ങാൻ ആയത് കൊണ്ട് കൂടെ വരാമെന്ന് പറഞ്ഞിട്ട് അവൾ കേട്ടില്ല. അല്ലെങ്കിൽ അവളെ ബൈക്കിൽ കൊണ്ട് പോകാമായിരുന്നു.. ഞാൻ കൂടെ ഉണ്ടെങ്കിൽ ഗിഫ്റ്റ് വാങ്ങുന്നതിലെ ത്രില്ല് പോകുമെന്ന് ഇഷാനിക്ക് തോന്നി
അപ്പോളും എന്ത് ഗിഫ്റ്റ് ആണ് വാങ്ങേണ്ടത് എന്ന് അവൾക്ക് ഒരു
💬 Comments
View all comments