Chapter Title : റോക്കി 5 [സാത്യകി]
നിശ്ചയം ഇല്ലായിരുന്നു. അർജുൻ എപ്പോളും തന്നെ ഓർക്കുന്ന എന്തെങ്കിലും വേണമെന്ന് അവൾക്ക് തോന്നി. അവനെ എപ്പോളും ഓർമ്മിക്കാൻ അവളുടെ കയ്യിൽ കിടക്കുന്നത് പോലെ എന്തെങ്കിലും.... അപ്പോളാണ് ഇഷാനി വാച്ച് വാങ്ങിയാലോ എന്ന് ആലോചിച്ചത്. അർജുൻ പൊതുവെ അങ്ങനെ വാച്ച് കെട്ടാറില്ല. താൻ കൊടുത്തത് ആയത് കൊണ്ട് പക്ഷെ അത് എപ്പോളും ധരിക്കാൻ സാധ്യത ഉണ്ട്. ഇഷാനി ടൗണിലെ അത്യാവശ്യം നല്ലൊരു വാച്ച് കടയിൽ തന്നെ ചെന്നു. വാച്ച് മതി എന്ന് ഉറപ്പിച്ചെങ്കിലും ഏത് വാങ്ങുമെന്ന പുതിയ കൺഫ്യൂഷൻ ഉടലെടുത്തു. ഒരുപക്ഷെ താൻ കൊടുക്കുന്ന മോഡൽ അവന് ഇഷ്ടം ആയില്ല എങ്കിലോ..? ഇഷാനി വെറുതെ ഓവർ തിങ്ക് ചെയ്യാൻ തുടങ്ങി. ഓരോ വാച്ചും അവൾ എടുത്തു നോക്കി പിന്നീട് തിരികെ വച്ചു. ഒടുവിൽ കടയിൽ നിന്ന പെൺകുട്ടിയോട് ഗിഫ്റ്റ് വാങ്ങുന്നതിന്റെ ഉദ്ദേശം ചെറുതായ് ഒന്ന് പറഞ്ഞപ്പോൾ ആണ് ഇഷാനി ഉദ്ദേശിച്ച തരത്തിൽ ഒന്ന് കിട്ടിയത്. അർജുന് സമ്മാനം ആയി കൊടുക്കാൻ പറ്റിയ ഒരു സ്പെഷ്യൽ ഗിഫ്റ്റ്.. സംഭവം കുറച്ചു ഓവർ ആയി ഒക്കെ ഇഷാനിക്ക് തോന്നിയെങ്കിലും അത് സാരമില്ല എന്ന് അവൾ കരുതി. പെട്ടന്ന് ചെല്ലാമെന്ന് അർജുന് വാക്ക് കൊടുത്തെങ്കിലും ഇഷാനി കുറച്ചധികം സമയം എടുത്തു. വാച്ച് മാത്രം അല്ല അവന് രണ്ട് ഷർട്ട് കൂടി ഇഷാനി വാങ്ങി. പിന്നെയും എന്തൊക്കെയോ വാങ്ങണം എന്ന് അവൾക്ക് തോന്നി. സമയം കൂടുതൽ പോയാൽ അവൻ ദേഷ്യപ്പെടുമെന്ന് ഓർത്തു അവൾ തിരിച്ചു പോന്നു..
താമസിച്ചത് കൊണ്ട് ചെല്ലുമ്പോ തന്നെ അർജുൻ ദേഷ്യപ്പെടും എന്ന് അവൾക്ക് തോന്നി. അവൻ പറഞ്ഞതും കാര്യമാണ് ലാസ്റ്റ് കുറച്ചു നേരം കൂടി മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഉള്ളതിന് ഷോപ്പിംഗ് പോയി സമയം കളഞ്ഞു. ഇനിയിപ്പോ എന്തായാലും സമയം വൈകി.. അത് കൊണ്ട് തന്നെ വൈകിട്ട് തിരിച്ചു താൻ താമസിക്കുന്ന ഇടത്തേക്ക് പോകേണ്ട എന്ന് ഇഷാനിക്ക് തോന്നി. നാളെ രാവിലെ അവൻ പോകും. അത് വരെ കൂടെ തന്നെ ഇരിക്കാം.. അവനെ സ്റ്റേഷനിൽ കൊണ്ട് യാത്ര ആക്കാം.. അത് കഴിഞ്ഞു താൻ താമസിക്കുന്നിടത്തേക്ക് മാറിയാൽ മതിയെന്ന് തിരിച്ചു വരുന്ന വഴി ഓട്ടോയിൽ ഇരുന്നു അവൾ തീരുമാനിച്ചു.
വീടിന് മുന്നിൽ വന്നിറങ്ങി കയ്യിലിരുന്ന കവർ ആട്ടി ഇഷാനി വാതിൽക്കൽ വന്നു വിളിച്ചു. കതക് അടച്ചിട്ടിരിക്കുകയാണ്.. വിളിച്ചിട്ട് അവൻ വിളി കേട്ടില്ല.. ഇഷാനി അത് കൊണ്ട് കോളിങ് ബെല്ല് അമർത്തി.. എന്നിട്ടും അവന്റെ പൊടി പോലും ഇല്ല. ഈ പോത്ത് ഇതെവിടെ പോയി കിടക്കുന്നു. ഇഷാനി വാതിലിൽ ചെറുതായ് മുട്ടിയപ്പോൾ കതക് മെല്ലെ തുറന്നു വന്നു. ഓ കതക് പൂട്ടിയിട്ടില്ലേ..? കതക് ക്ലോസ് ചെയ്യാതെ ഇവൻ ഇതെവിടെ പോയി. അവൾ അവനെ രണ്ട് മൂന്ന് വട്ടം വിളിച്ചു. റൂമിലും
💬 Comments
View all comments