0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 36798

കുറച്ചു തണുപ്പിച്ചു

'വേണ്ട എന്ന് പറഞ്ഞാൽ പിന്നെ നിർബന്ധിക്കരുത് കേട്ടോ.. ഇവിടുന്ന് ഇനി ബസ് പിടിച്ചു പോകാൻ ഒന്നും എന്നേ കൊണ്ട് മേല.. മര്യാദക്ക് എന്നേ അവിടെ കൊണ്ട് ഇറക്കിക്കോ....'
അവൾക്ക് എന്നോട് പിണക്കം ഒന്നുമില്ല എന്ന് എനിക്ക് മനസിലായി. പക്ഷെ കൃഷ്ണ ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ കിടന്ന് പുകയുന്ന ഒരു പ്രശ്നം ആയിരുന്നു...

പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ എല്ലാവരുടെയും ചോദ്യങ്ങളും വിഷസും ഒക്കെ ഞങ്ങളെ മൂടി. സെറ്റ് ആയിട്ട് രണ്ടാം ദിവസം തന്നെ പിണങ്ങി എന്നത് നാണക്കേട് ആകുമെന്നത് കൊണ്ട് ഞങ്ങൾ രണ്ട് പേരും ഇടയിൽ പ്രശ്നം ഇല്ലാത്തത് പോലെ അഭിനയിച്ചു.. കൃഷ്ണ അന്ന് ക്ലാസ്സിൽ വന്നില്ല. ബ്ലോക്ക്‌ ആയത് കൊണ്ട് പിന്നെ ചോദിക്കാനും എനിക്ക് കഴിഞ്ഞില്ല.. അത് കഴിഞ്ഞു പിന്നെയും കൃഷ്ണ ആബ്സെന്റ് ആയി. അത് ആവർത്തിച്ചപ്പോൾ അവളെ വിളിക്കാം എന്ന് തന്നെ ഞാൻ കരുതി. പക്ഷെ ആദ്യം ഒന്നും അവൾ ഫോൺ എടുത്തില്ല.. പിന്നെ ഞാൻ തുര്തുരെ വിളിച്ചോണ്ട് ഇരുന്നപ്പോൾ അവൾ സഹികെട്ടു ഫോൺ എടുത്തു എന്റെ നേരെ ചൂടായി.. താൻ ചാകാൻ ഒന്നും പോണില്ല എന്നും കുറച്ചു മനഃസമാദാനം തരുമോ എന്നുമൊക്കെ ചോദിച്ചു എന്റെ നേരെ ചാടി.. എന്തായാലും അവൾ ഓക്കേ ആയി വരുന്നുണ്ട് എന്ന് എനിക്ക് തോന്നി..

അടുത്ത ദിവസവും അവൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അന്നും അവൾ വന്നില്ല.. അന്ന് ആണേൽ ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ കാണാൻ സാധ്യത ഇല്ലാത്തത് കൊണ്ട് പകുതി പിള്ളേരും ക്ലാസ്സിൽ ഇല്ലായിരുന്നു. പുറത്ത് ആണേൽ നല്ല മഴയും.. പുറത്തെ കോരിച്ചൊരിയുന്ന മഴയും ക്ലാസ്സിലെ കുട്ടികളുടെ ചലപില ശബ്ദവും ശ്രദ്ധിച്ചു കൊണ്ട് ഡെസ്കിൽ ചെവി വച്ചു ഞാൻ കിടന്നു.. ചെരിഞ്ഞു കിടന്നത് കൊണ്ട് അങ്ങേ അറ്റത്തു ഇഷാനി ഇരിക്കുന്നത് എനിക്ക് കാണാം.. ക്ലാസ്സിൽ ബൾബ് ഇട്ടിട്ടുണ്ട് എങ്കിലും മഴ കാരണം ജനാലകൾ എല്ലാം അടച്ചത് കൊണ്ട് ഇരുട്ടായിരുന്നു ക്ലാസിൽ കൂടുതൽ പരന്നത്..

ആ അരണ്ട വെളിച്ചത്തിൽ അവളെ നോക്കി കിടന്നപ്പോൾ അവളും ഇങ്ങോട്ട് നോക്കി കിടക്കുകയാണ് എന്ന് എനിക്ക് മനസിലായി.. ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് രാഹുൽ ഉച്ചയ്ക്ക് വീട്ടിൽ പോയി. ആഷി മുന്നിൽ എവിടെയോ പാത്തുമ്മ ആയി സൊള്ളുന്നുണ്ട്.. ഞങ്ങൾ രണ്ട് പേരും അവളുമാരുടെ കൂടെ ആയാൽ രാഹുൽ പോസ്റ്റ്‌ ആണെന്ന് അറിയുന്ന കൊണ്ട് അവൻ നേരത്തെ പോയി.. കൂട്ടത്തിൽ ഒരുത്തനു മാത്രം പെണ്ണില്ലേൽ അത് ഒരു പോസ്റ്റ്‌ ആണ്.. ക്ലാസിൽ ഇപ്പൊ ഇത് പോലെ കുറച്ചു പ്രേമരോഗികളും പഠിപ്പികളും മാത്രം ഉണ്ട്. അവരെല്ലാം അവരവരുടെ തൊഴിലിൽ വ്യാപൃതരായിരുന്നു.. ഞാനും ഒറ്റയ്ക്ക് ആണ് അവളും ഒറ്റയ്ക്കാണ്. അത് കൊണ്ട് അവളുടെ അടുത്ത് പോയി ഇരിക്കാമെന്ന് ഞാൻ കരുതി. അങ്ങേ

💬 Comments

View all comments