Chapter Title : റോക്കി 6 [സാത്യകി] [Climax]
ഫോട്ടോ നേരെ കൃഷ്ണയ്ക്ക് അയച്ചു കൊടുത്തു.. അവൾ അത് അയക്കുന്നത് കണ്ടു ഞാൻ ഫോൺ തട്ടി പറിച്ചു വാങ്ങിച്ചെങ്കിലും എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുമ്പ് കൃഷ്ണ അത് കണ്ടു കഴിഞ്ഞിരുന്നു..
അത്ര പ്രൈവറ്റ് ഫോട്ടോ ഒന്നുമല്ല. ഞങ്ങൾ രണ്ട് പേരും ചേർന്നു ഇരിക്കുന്നു. അത്ര മാത്രം.. പക്ഷെ അത് തനിക്ക് അയച്ചത് പിന്നെയും കളിയാക്കാൻ ആണെന്ന് കൃഷ്ണയ്ക്ക് മനസിലായി. അർജുൻ ആയിരിക്കില്ല അത് അയച്ചത് എന്നും അവൾക്ക് അറിയാം. ഇഷാനി എല്ലാത്തിനും തന്നോട് കണക്ക് ചോദിക്കുകയാണ്..
സംഭവിച്ചതിന് എന്ത് എക്സ്പ്ലാനേഷൻ കൊടുക്കണം എന്ന് അറിയാതെ ഞാൻ കുഴങ്ങി നിൽക്കുമ്പോ ആണ് കൃഷ്ണയുടെ ഡിപി അപ്രത്യക്ഷമായത്.. അങ്ങനെ ഞാൻ അവളുടെ ബ്ലോക്കിൽ വീണിരിക്കുന്നു. അത് കൊണ്ട് അവളോട് ഇപ്പൊ ഒന്നും പറയേണ്ട. പക്ഷെ ഇനി കാണുമ്പോ പറഞ്ഞല്ലേ പറ്റൂ. ഇനി കാണുമ്പോ മിണ്ടാൻ എങ്കിലും കൂട്ടാക്കുമോ അവൾ...?
'നീ കുറച്ചു ഓവർ ആകുന്നുണ്ട്.. എന്തിനാ നമ്മുടെ ഫോട്ടോ അവൾക്ക് അയച്ചു കൊടുക്കുന്നെ..? ഞാൻ പറഞ്ഞല്ലോ അവൾ എല്ലാം വിട്ടെന്ന്...'
ഞാൻ ഇഷാനിയോട് ചെറുതായ് ദേഷ്യപ്പെട്ടു
'ഓവർ ആകും. അവൾ എന്നോട് കാണിച്ചത് ഒക്കെ വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല..'
'അതിനൊക്കെ ഇപ്പൊ ആണോ പകരം ചോദിക്കാൻ തോന്നിയത്.. മൂന്ന് കൊല്ലം ഉണ്ടായിട്ട് ഇപ്പോ ആണോ നിനക്ക് എല്ലാം ഓർമ വന്നത്...?
ഞാൻ ചോദിച്ചു
'ആ എനിക്ക് ഇപ്പോളാണ് തോന്നിയത്. ഇനിയും തോന്നുമ്പോ ഇനിയും ചെയ്യും.. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
അവൾ ചോദിച്ചു
'ഉണ്ട്.. എനിക്ക് ഇഷ്ടം ആകുന്നില്ല നിന്റെ ഈ സ്വഭാവം...'
ഞാൻ തുറന്നു പറഞ്ഞു
'നീ ഇഷ്ടപ്പെടണ്ട. നീ പെട്ടാലും ഇല്ലേലും ഞാൻ ഇനിയും അവളെ കളിയാക്കും.. നിന്റെ പേര് പറഞ്ഞു തന്നെ കളിയാക്കും..'
ഇഷാനി ദേഷ്യത്തിൽ പറഞ്ഞു. എന്നോടുള്ള ദേഷ്യത്തിൽ അല്ല. കൃഷ്ണയോടുള്ള ദേഷ്യം
'നീ അവളോട് ഉള്ള ദേഷ്യം തീർക്കാൻ ആണോ എന്റെ അടുത്ത് പിന്നെയും വന്നത്...?
ഞാൻ ചോദിച്ചു
'ഓ.. ഇപ്പോളും നിനക്ക് എന്റെ ഇഷ്ടത്തിൽ വിശ്വാസം ഇല്ലല്ലേ.. വേണ്ട.. നീ അങ്ങനെ തന്നെ കരുതിക്കോ...'
ഞാൻ ആ പറഞ്ഞത് അവൾക്ക് ഫീൽ ആയി. ഇഷാനി പിണങ്ങി പോകാൻ എഴുന്നേറ്റ്..
'ഹാ.. പോകാതെ.. പിണങ്ങില്ല എന്നൊക്കെ ഇന്നലെ പറഞ്ഞ ആൾ ആണേ...'
'ഞാൻ പോകുവാ.. എനിക്ക് കടയിൽ പോണം..'
അവൾ പറഞ്ഞു
'ഇന്ന് പോണില്ല എന്ന് കുറച്ചു മുന്നേ പറഞ്ഞിട്ട്...?
'ഇപ്പൊ പോണം എന്ന് പറയുന്നു..'
'ഞാൻ കൊണ്ട് വിടാം..'
ഞാൻ പറഞ്ഞു
'വേണ്ട.. എനിക്ക് തന്നെ പോകാൻ അറിയാം...'
അവൾ പറഞ്ഞു
ഞാൻ അതിന് മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ പിന്നെയും ഒരു പിണക്കം തമ്മിൽ വരണ്ട എന്ന് കരുതി ആകണം അവൾ ആ പ്രശ്നം
💬 Comments
View all comments