0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 36723

നമ്മൾ ഒട്ടി നിന്ന് സംസാരിച്ചത് എല്ലാം എല്ലാവരും കണ്ടിട്ടുണ്ട്.. രാഹുൽ ആണേൽ അവിടെ കഥ ചോർത്താൻ തുടങ്ങിയിട്ടുമുണ്ട്.. ഞാൻ അവിടുന്ന് ഒരുവിധം എല്ലാവരുടെയും ചോദ്യങ്ങളിൽ നിന്ന് എസ്‌കേപ്പ് ആയി വന്നതാ ഇങ്ങോട്ട്.. ഇനി തിരിച്ചു കേറാൻ മേല...'
അവൾ പറഞ്ഞത് പോലെ ഞാൻ ബൈക്ക് എടുത്തു വളച്ചു അവളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി.. ഇഷാനി എന്റെ പിന്നിൽ കയറി ഇരുന്നിട്ട് വയറിലൂടെ എന്നേ കെട്ടിപ്പിടിച്ചു ഒട്ടിയിരുന്നു.. എനിക്ക് പെട്ടന്ന് ഒരു ചളിപ്പ് തോന്നി.. കാരണം ഞാൻ കോളേജിൽ ആണ്.. പിള്ളേർ ഒക്കെ അവിടെ ഇവിടെ ആയി നിൽപ്പുണ്ട്. എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്...

'എല്ലാവരും കണ്ടു...'
ഞാൻ അവളോട് മെല്ലെ പറഞ്ഞു

'കാണാൻ വേണ്ടി ആണ് കെട്ടിപ്പടിച്ചത്... പെട്ടന്ന് വണ്ടി എടുത്തോണ്ട് പുറത്തോട്ട് പോടാ...'
കെട്ടിപ്പിടിച്ചത് വിടാതെ തന്നെ അവൾ പറഞ്ഞു
ഞങ്ങൾ ഒരുമിച്ച് കോളേജിൽ നിന്നും പുറത്തേക്ക് പോകുന്നത് പിള്ളേർ എല്ലാം ഉണ്ടക്കണ്ണുകളോടെ നോക്കുന്നത് ഞാൻ കണ്ടു.. പലരുടെയും മുഖത്ത് അത്ഭുതം ഉണ്ട്.. പരിചയം ഉള്ള ചിലർ ഒരു കള്ളച്ചിരി ചിരിച്ചു.. കോളേജിൽ പല ആഖ്യാനങ്ങൾ വന്ന ഞങ്ങളുടെ കഥയുടെ പര്യവസാനം ആയിരുന്നു അവരെല്ലാം അപ്പോൾ കണ്ടത്

എന്നെയും ഇഷാനിയേയും പറ്റി പല ടൈപ്പ് കഥകൾ കോളേജിൽ ഉണ്ടായിരുന്നു.. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണ്, എനിക്ക് അവളോട് ക്രഷ് ആണ്, ഞങ്ങൾ ബ്രെക്കപ്പ് ആയി, ഇഷാനി എന്നേ തേച്ചു, ഞാൻ അവളെ തേച്ചു - അങ്ങനെ പല പല കഥകൾ.. ഇനി അതെല്ലാം വെറും കഥകൾ മാത്രം ആയി അവശേഷിക്കും.. കാരണം കോളേജിന്റെ റോക്കിയും റീനയും ഒന്നാവുന്നത് കോളേജ് ഒന്നടങ്കം ഇപ്പൊ കണ്ടു കഴിഞ്ഞു...

കോളേജിൽ കയറാതെ ഞങ്ങൾ നേരെ പാർക്കിൽ ആണ് പോയത്. അവിടെ ബോർ അടിച്ചപ്പോൾ അടുത്ത സ്‌ഥലം. അവിടുന്ന് ബോർ അടിച്ചപ്പോ വേറൊരു സ്‌ഥലം. അങ്ങനെ പണ്ട് ഞങ്ങൾ പോയി ഇരിക്കാറുള്ള ഇടത്തെല്ലാം ഞങ്ങൾ പോയി ഓർമ്മ പുതുക്കി.. അവളുടെ കൂടെ വീണ്ടും ഇവിടെല്ലാം വന്ന് ഇരിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.. ഇപ്പോളും എല്ലാം ഒരു സ്വപ്നം പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്.. പക്ഷെ അപ്പോളും എന്റെ മനസ്സ് അത്ര സന്തോഷത്തിൽ ആയിരുന്നില്ല. കൃഷ്ണയുടെ കാര്യം ഓർത്തു എനിക്ക് ഒരു വിഷമം അപ്പോളും ഉണ്ടായിരുന്നു..

എന്റെ ആ വിഷമം ഇഷാനിക്കും മനസിലായി. അത് കൊണ്ട് തന്നെ ആവണം അവൾ ചെറിയൊരു പണി പിന്നെയും പണിതത്.. ഞങ്ങൾ രണ്ടും ഒരുമിച്ച് ചേർന്ന് ഇരിക്കുന്നത് അവൾ എന്റെ ഫോണിൽ സെൽഫി എടുത്തു.. അവൾ സാധാരണ അങ്ങനെ ഒരുപാട് ഫോട്ടോ ഒന്നും എടുക്കുന്ന പ്രകൃതം അല്ല. അപ്പോൾ തന്നെ എനിക്ക് മനസിലാകേണ്ടത് ആയിരുന്നു. പക്ഷെ ഞാൻ അത്ര ചിന്തിച്ചില്ല.. ഇഷാനി ആ

💬 Comments

View all comments