Chapter Title : റോക്കി 6 [സാത്യകി] [Climax]
'നിങ്ങളുടെ കാര്യത്തിൽ ഇനി ഞാൻ ഇടയിൽ വരില്ല എന്ന് നിന്നോട് പറഞ്ഞതല്ലേ.. എന്നിട്ടും പിന്നെ എന്തിനാണ് എന്നേ ഇങ്ങനെ ഇൻസൾട്ട് ചെയ്തത്.. ഞാൻ അവളോട് പണ്ട് ചെയ്തതിന് ഒക്കെ പകരം ആയാണോ..? അങ്ങനെ ആണേൽ ആയിക്കോട്ടെ.. പക്ഷെ നീ അവൾക്ക് കൂട്ട് നിൽക്കും എന്ന് ഞാൻ കരുതിയില്ല...'
പിന്നീട് ഞാൻ പറഞ്ഞ ന്യായങ്ങൾ ഒന്നും കൃഷ്ണ ചെവിക്കൊണ്ടില്ല. എന്നേ ഗൗനിക്കാതെ അവൾ വണ്ടി തിരിച്ചു ഗേറ്റ് കടന്നു പോയി.. ഞാൻ ആണേൽ ആകപ്പാടെ ഒരു വല്ലാത്ത അവസ്‌ഥയിൽ ആയി. പ്രേമം സക്സസ്സ് ആയി. പക്ഷെ പ്രശ്നങ്ങൾ തീരുന്നുമില്ല.. എന്ത് ജാതകം ആണോ എന്റെ....?
വണ്ടി പാർക്ക് ചെയ്തിടത്തു നിന്നും ഞാൻ ക്ലാസ്സിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ആണ് ഇഷാനി എന്റെ നേർക്ക് നടന്നു വരുന്നത് ഞാൻ കണ്ടത്. അവൾ പിണങ്ങി ഇരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഇന്നലെ ഇനി ഒരിക്കലും പിണങ്ങില്ല എന്നൊക്കെ വാക്ക് തന്നത് കൊണ്ട് ആകണം അവൾ പിണക്കത്തിലേക്ക് പോകാഞ്ഞത്
'കൂട്ടുകാരി എന്ത് പറഞ്ഞു..?
അവൾ ഒരു ചിരിയോടെ ചോദിച്ചു
'നീ അവളെ ഇൻസൾട്ട് ചെയ്തു എന്നാണ് അവൾ കരുതിയിരിക്കുന്നെ.. ഞാൻ അതിന് കൂട്ട് നിന്നെന്ന്...'
'ശോ.. അവൾ നമ്മളെ പറ്റി എന്തൊക്കെ ആണ് കരുതിയിരിക്കുന്നത്...'
ഇഷാനി കളിയാക്കി പറഞ്ഞു
'സത്യം പറ.. നീ അവളെ കളിയാക്കാൻ വേണ്ടി മനഃപൂർവം ഇത് ഇട്ടോണ്ട് വന്നതാണോ..?
എനിക്ക് ചെറുതായ് ഇഷാനിയെ ഒരു സംശയം തോന്നി തുടങ്ങി
'യെസ്.. അവളെ ഒന്ന് പൊട്ടിച്ചു വിടണം എന്ന് എനിക്ക് ഉണ്ടായിരുന്നു.. ക്ലാസിൽ വന്നപ്പോൾ തന്നെ അതിന് പറ്റിയത് വളരെ നന്നായി.. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു ഇത്...'
'എന്റെ എടി.. നീ ഇങ്ങനെ ഒക്കെ ചിന്തിക്കുമോ..? അവൾക്ക് നല്ല ഫീൽ ആയിട്ടുണ്ട്...'
ഞാൻ പറഞ്ഞു
'ആയെങ്കിൽ കണക്ക് ആയി പോയി... ഇന്നാ അവളുടെ മാല. എനിക്ക് ഒന്നും വേണ്ട.. നീ കൊണ്ട് കൊടുക്ക്..'
ഇഷാനി മാല അഴിച്ചു എന്റെ കയ്യിൽ തന്നു
'അവൾ പോയല്ലോ...'
ഞാൻ പറഞ്ഞു
'വരുമ്പോൾ കൊടുത്താ മതി...'
ഇഷാനി പറഞ്ഞു
'വരുമ്പോ ഇനി അടുത്ത പണി കൊടുക്കുമോ...?
ഞാൻ ചുമ്മാ. ചോദിച്ചു
'അറിയില്ല.. അങ്ങനെ ഒന്നും പ്ലാൻ ഇല്ല. പക്ഷെ അവളുടെ മോന്ത കാണുമ്പോൾ എന്തെങ്കിലും കൊടുക്കാൻ തോന്നി പോകും...'
ഇഷാനി പറഞ്ഞു
'ഇനി ഞാൻ അവളോട് മിണ്ടല്ലെന്ന് ഒക്കെ പറയുമോ....?
ഞാൻ ചുമ്മ ചോദിച്ചു
'പറയും. ഇഷാനി ഇനി ടോക്സിക് ആകുവാ...'
അവൾ കളിയായി പറഞ്ഞു. ഇനി കാര്യമായി ആണോ..?
'അയ്യോ.. ഭയങ്കരം തന്നെ...'
'നീ വണ്ടി എടുക്ക്...'
അവൾ പറഞ്ഞു
'വണ്ടി എടുക്കാനോ...? ക്ലാസ്സ് തുടങ്ങും.. ഇപ്പൊ ബെല്ല് അടിക്കും...'
ഞാൻ പറഞ്ഞു
'ഇനി അങ്ങോട്ട് പോകണ്ട..
💬 Comments
View all comments