0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 36326

അത് ഊരി താ.. ഞാൻ അവൾക്ക് കൊണ്ട് കൊടുക്കാം..'

'ഞാൻ തരില്ല...'
ഇഷാനി വാശി കാണിച്ചു പറഞ്ഞു

'കളിക്കാതെ താ. അവളിപ്പോ പോകുന്നേനു മുന്നേ...'
ഞാൻ പറഞ്ഞു

'ഞാൻ ആയിട്ട് തരില്ല. നീ ബലമായിട്ട് ഊരി എടുത്തോ.. പിന്നെ എന്നോട് മിണ്ടാൻ വരരുത്..'
ഇഷാനി സീരിയസ് ആയാണ് അത് പറഞ്ഞത്

'നിനക്ക് എന്തിനാണ് അവളുടെ മാല..?
ഞാൻ ചോദിച്ചു

'നിനക്ക് എന്തിനാ..? എന്നോട് ഇഷ്ടം ഉണ്ടേൽ പിന്നെയും അത് കഴുത്തിൽ തൂക്കി ഇട്ടോണ്ട് നടക്കുമായിരുന്നോ...?
അവൾ ദേഷ്യത്തോടെ ചോദിച്ചു

'അവൾ എനിക്ക് ഗിഫ്റ്റ് തന്നതല്ലേ. പിന്നെ അത് കഴുത്തിൽ കിടക്കുന്നുണ്ട് എന്ന് പോലും ഞാൻ ഓർക്കാറില്ലായിരുന്നു..'
ഞാൻ സത്യാവസ്ഥ പറഞ്ഞു

' എങ്കിൽ ഇപ്പൊ എന്റെ കഴുത്തിൽ കിടക്കുന്നുണ്ട് എന്നതും ഓർക്കണ്ട..'

'ഇഷാനി വാശി പിടിക്കല്ലേ...'

'വാശി പിടിക്കും.. ഈ കാര്യത്തിൽ..'
അവൾ ഉറപ്പോടെ പറഞ്ഞു

'ശരി.. നീ എന്തെങ്കിലും കാണിക്ക്...'
ഞാൻ ദേഷ്യത്തിൽ പറഞ്ഞു

'ഓ.. ആയിക്കോട്ടെ.. നീ ചെല്ല്.. ഫ്രണ്ട് പിണങ്ങി പോയതല്ലേ.. പോകുന്നേന് മുന്നേ പെട്ടന്ന് ചെന്നു ആശ്വസിപ്പിക്ക്..'
ഇഷാനി കളിയാക്കുന്ന പോലെ പറഞ്ഞു
ഞാൻ അതിന് മറുപടി ഒന്നും കൊടുത്തില്ല. അപ്പോൾ കൃഷ്ണയുടെ പുറകെ പോയാൽ ഇഷാനിക്ക് അത് ഇഷ്ടപ്പെടില്ല എന്ന് എനിക്ക് നല്ലവണ്ണം അറിയാമായിരുന്നു.. പക്ഷെ ഞാൻ അത് തന്നെ ചെയ്തു. കാരണം കൃഷ്ണ അത് പോലെ വിഷമിച്ചു കാണുമെന്നു എനിക്ക് അറിയാം. ഞാനും ഇഷാനിയും തമ്മിൽ ഇഷ്ടത്തിൽ ആയത് ഞാൻ അവളോട് പറഞ്ഞുമില്ല, ഇഷാനി അവളെ കളിയാക്കുന്ന പോലെ പെരുമാറുകയും ചെയ്തു.. ഇഷാനി പിണങ്ങിയാൽ പിണങ്ങട്ടെ. ആ പിണക്കം കുറച്ചു കഴിഞ്ഞു മാറ്റാം.. കൃഷ്ണയേ അവൾക്ക് വേണ്ടി പൂർണമായും ഒഴിവാക്കാൻ എനിക്ക് പറ്റില്ലായിരുന്നു.. അവൾ എന്റെ ഫ്രണ്ട് ആണ്......

ഞാൻ ചെല്ലുമ്പോളേക്കും അവൾ വണ്ടി എടുത്തു പോകാൻ തുടങ്ങിയിരുന്നു. എന്നേ കണ്ടത് കൊണ്ട് മാത്രം വണ്ടി സ്ലോ ആക്കി അവൾ ഒരു നിമിഷം നിന്നു..

'ഞാൻ നിന്നോട് ആ കാര്യം പറയാൻ വരുവായിരുന്നു.. ഇന്നലെ.. ഇന്നലെ ഞാനും ഇഷാനിയും ആയി കുറെ നേരം സംസാരിച്ചു.. ഞങ്ങൾ.. ഞങ്ങൾക്ക് ഇടയിൽ ഇപ്പൊ പ്രശ്നം ഒന്നുമില്ല...'

'ഓ.. കൺഗ്രാറ്റ്സ്...'
മുഖത്ത് ഒരു ചിരി പോലും വരുത്താതെ കൃഷ്ണ പറഞ്ഞു

'പിന്നെ ആ മാല. അത് അവൾക്ക് അറിയില്ല നിന്റെ ആയിരുന്നു എന്ന്. ഞാൻ അത് തരാം.. ഇപ്പൊ പറഞ്ഞിട്ട് അവൾക്ക് വിശ്വാസം ആയില്ല...'

'അവൾക്ക് നല്ലത് പോലെ അറിയാം അത് എന്റെ മാല ആണെന്ന്. അത് കാണിക്കാൻ തന്നെ ആണ് അവൾ ഇന്ന് അത് ഇട്ടോണ്ട് വന്നത്.. നീ എന്നേ പൊട്ടി ആക്കാതെ ഒരുപാട്...'

'എഡി അങ്ങനെ ഒന്നുമല്ല....'
ഞാൻ കാര്യം എങ്ങനെ എങ്കിലും സോൾവ് ആക്കാൻ ശ്രമിച്ചു

💬 Comments

View all comments