0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.3K

ഇഷാനി പറഞ്ഞത് എന്റെ ഉള്ളിൽ എക്കോ പോലെ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.. ഞാനാണ് അവളെ ഇവിടെ ആദ്യം മനസിലാക്കിയത്. ഇപ്പോൾ എല്ലാവരും കൊടുക്കുന്ന അംഗീകാരത്തിലും അവൾക്ക് വലുത് പണ്ട് ഞാൻ അവളിൽ വച്ച വിശ്വാസം ആയിരുന്നു എന്ന്.. അതിന് അർഥം അവൾക്ക് പിണക്കം ഒന്നും ഇല്ല എന്നാണോ..? ആ പഴയ സൗഹൃദം അവൾ ഇനിയും ആഗ്രഹിക്കുന്നുണ്ടോ..? എന്തോ അപ്പോൾ സൗഹൃദം മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ.. പ്രണയം ഞാൻ മനഃപൂർവം അവഗണിച്ചു.. അവളെ പോലൊരു കുട്ടിയെ ഞാൻ അർഹിക്കുന്നില്ല എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു...

ഫെയർവെൽ അവസാനിച്ചു എല്ലാവരും പതിയെ പിരിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. ഇഷാനി തനിയെ ഗ്രൗണ്ടിന്റെ പടവുകളിൽ പോയി ഇരുന്നു.. കയ്യിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റും ഉണ്ടായിരുന്നു. അവിടെ ഇരുന്നു അഞ്ചു മിനിറ്റ് ആയപ്പോ വാലാട്ടി കൊണ്ട് നൂനു അവളുടെ അടുത്തേക്ക് വന്നു.. അവനിപ്പോ പഴയ പട്ടിക്കുട്ടി ഒന്നുമല്ല.. നല്ല വലുപ്പം വച്ചിട്ടുണ്ട്.. പക്ഷെ ഇഷാനി അവന് ഇപ്പോളും കഴിക്കാൻ ഒക്കെ എന്തേലും വാങ്ങി കൊടുക്കും. അവൾക്കിപ്പോ നായ്ക്കളെ പേടി ഒന്നും ഇല്ല.. നൂനുവിന് ബിസ്കറ്റ് ഓരോന്നായി കൊടുക്കുന്നതിനു ഇടയിൽ ആണ് പിന്നിൽ ഒരു കാൽപെരുമാറ്റം അവൾ കേട്ടത്.. അർജുൻ ആയിരിക്കുമോ..? താൻ കുറച്ചു മുമ്പേ പറഞ്ഞത് മനസ്സിൽ വച്ചു കമ്പനി കൂടാൻ വന്നതാകുമോ..? ഇവിടെ താൻ ഇരിക്കുമ്പോ കൂടെ വന്നിരിക്കാൻ വേറെ ആരും വരാറില്ല.. അർജുൻ തന്നെ ആവണം.. പ്രതീക്ഷയിൽ ഇഷാനി തിരിഞ്ഞു നോക്കി... പിന്നിൽ കൃഷ്ണയെ കണ്ടപ്പോൾ പ്രതീക്ഷ മങ്ങി ഇഷാനിയുടെ മുഖം കോടി...

'ഞാൻ... ഞാൻ നിന്നോടൊരു സോറി

💬 Comments

View all comments