0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.3K

പോരേ..?

ഞാൻ അവളുടെ രണ്ട് കവിളിലും കൈ വച്ചു കൊണ്ട് അവളെ ആശ്വസിപ്പിച്ചു..

അപ്പോളേക്ക് അവളൊന്ന് തണുത്തത് പോലെ തോന്നി. കുറച്ചു നിർബന്ധിച്ചു ആണേലും അവളെ ഞാൻ താഴേക്ക് കൊണ്ട് പോയി. അവിടെ ഫുഡ്‌ കൊടുക്കാൻ തുടങ്ങിയിരുന്നു. ഇഷാനി നീതുവിന്റെ കൂടെ ഇരിക്കുന്നത് ഞാൻ കണ്ട്. കൃഷ്ണയ്ക്ക് ഒറ്റപ്പെടൽ ഫീൽ ആകാതെയിരിക്കാൻ ഞാൻ അവളുടെ കൂടെ ഇരുന്നു.. ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഇഷാനിയെ തനിയെ ഒന്ന് കണ്ട് സംസാരിക്കണം എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഒടുവിൽ ഞങ്ങളുടെ ക്ലാസ്സിലേക്ക് പോകുന്ന പടവുകളിൽ വച്ചു എനിക്ക് അവളെ തനിച്ചു കിട്ടി..

'ഹാപ്പി ആയോ ഇപ്പോൾ..?

ഞാൻ ചോദിച്ചു

'എന്തിന്..?

അവൾ തിരിച്ചു ചോദിച്ചു

'എല്ലാവരും സത്യം അറിഞ്ഞതിൽ.. ഇനി നിന്നെ ആരും കളിയാക്കിലല്ലല്ലോ..'

'അവൾക്ക് സോറി പറയാൻ ആണേൽ എന്നോട് പേർസണലി വന്നു പറഞ്ഞാൽ മതിയായിരുന്നു. ഇത് ചുമ്മാ എല്ലാവരുടെയും മുന്നിൽ വച്ചൊക്കെ.. പാവം ഉണ്ട്..'

ഇഷാനി പറഞ്ഞു

'അത് കൊണ്ടല്ലേ എല്ലാവരും ഇതറിഞ്ഞെ.. ഇനി ആരും നിന്നെ ഇവിടെ മറ്റേ കണ്ണിൽ കാണില്ല.. അത് ആലോചിക്ക്.. അപ്പോൾ ഹാപ്പി ആകും..'

' എന്തൊക്കെ ആണേലും സത്യം അറിയാതെ അവരെല്ലാം എന്നേ ജഡ്ജ് ചെയ്തവരാണ്.. എന്നേ വിശ്വസിച്ചു ഞാൻ അങ്ങനെ ഒന്നും അല്ല എന്ന് ആദ്യം പറഞ്ഞത് നീയാണ്.. ഇതിനേക്കാൾ ഞാൻ ഹാപ്പി ആയത് അന്നാണ്.. മറ്റുള്ളവരുടെ മാറി മാറി വരുന്ന സ്വഭാവ സർട്ടിഫിക്കറ്റ് ഒന്നും ഞാൻ ഇപ്പോൾ കാര്യമാക്കാറില്ല..'

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കവേ സ്റ്റൈയറിന് അടുത്തേക്ക് വേറെ പിള്ളേർ വരുന്നത് കണ്ട് അവൾ മേലേക്ക് കയറി പോയി..

💬 Comments

View all comments