Chapter Title : റോക്കി 6 [സാത്യകി] [Climax]
സംസാരിക്കണം എന്നുണ്ടേലും നീതു കൂടെ ഉള്ളത് കൊണ്ട് പിന്നെ സംസാരിക്കാം എന്ന് ഞാൻ വച്ചു.. ഇപ്പോൾ പ്രധാനമായും കാണേണ്ടത് കൃഷ്ണയെ ആണ്. അവളാണ് കൂടുതൽ ഒറ്റപെട്ടു നിൽക്കുന്നത്. ഫുഡ് അടിക്കുന്ന കൂട്ടത്തിൽ അവളെ ഞാൻ കണ്ടില്ല. മേലെ ഞങ്ങളുടെ ക്ലാസ്സിൽ ചെന്നപ്പോൾ ആണ് അവിടെ അവൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടത്..
'നീ ഫുഡ് കഴിച്ചോ...?
ഞാൻ ചോദിച്ചു
'ഇല്ല..'
അവൾ പറഞ്ഞു
'എന്നാ വാ.. ഞാനും കഴിച്ചില്ല..'
ഞാൻ അവളെ വിളിച്ചു
'ഞാൻ ഇല്ല. നീ കഴിച്ചോ...'
അവൾ എന്നോട് പറഞ്ഞു
'നീ ഇവിടെ എന്തെടുക്കുവാ.. വാ ഒരുമിച്ച് ഇരിക്കാം..'
'എനിക്കിപ്പോ വിശപ്പില്ല...'
അവൾ പറഞ്ഞു
' നീ ആ വിഷയം വിട്.. അത് കഴിഞ്ഞില്ലേ.. അത് ഉള്ളിൽ വയ്ക്കണ്ട..'
ഞാൻ പറഞ്ഞു
'ഞാൻ ഇപ്പോൾ എല്ലാവരുടെയും മുന്നിൽ മോശക്കാരി ആണ്.. ഇനി അവിടെ എല്ലാവരുടെയും കൂടെ വന്നു ഫുഡ് കഴിക്കാൻ ഒന്നും നീ എന്നേ നിർബന്ധിക്കരുത്..'
അവൾ പറഞ്ഞു
'എന്ത് മോശക്കാരി ആയെന്നാ.. ആരും നിന്നെ അങ്ങനെ ഒന്നും കാണുന്നില്ല. നിനക്ക് തോന്നുന്നതാ...'
'നീ വെറുതെ പറയണ്ട. എനിക്ക് അറിയാം.. എല്ലാവരുടെയും മുഖം ഞാൻ ശ്രദ്ധിച്ചു...'
'നീതു പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എല്ലാവരും വണ്ടർ അടിച്ചു. അതേ ഉള്ളു.. അല്ലാതെ നിന്നെ ആരും ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ ഒന്നും പോണില്ല..'
ഞാൻ പറഞ്ഞു
'പക്ഷെ എല്ലാരുടെയും ഉള്ളിൽ ഉണ്ടാവുമല്ലോ.. അതില്ല എന്ന് നീ പറയരുത്..'
'അവരുടെ ഉള്ളിൽ ഉണ്ടേൽ നിനക്ക് എന്ത് ഉണ്ടയാ.. അവരോട് ഒക്കെ പോകാൻ പറ.. ഞാൻ ഇല്ലേ നിന്റെ കൂടെ.. അത്
💬 Comments
View all comments