0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 35763

ഞാൻ കണ്ടു.. പക്ഷെ അവൾ കൈകൾ എന്റെ അരയിലൂടെ ചുറ്റി എന്നേ ചേർത്ത് പിടിച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു

'അവൻ വരുന്നുണ്ട്..'
ഞാൻ പറഞ്ഞു

'അവൻ കണ്ടോട്ടെ...'
അവൾ എന്റെ നെഞ്ചിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു

ആ തെണ്ടി കണ്ടു. കേറി വന്നപ്പോൾ തന്നെ ഇങ്ങനൊരു കാഴ്ച ഒരുപക്ഷെ അവൻ പ്രതീക്ഷിച്ചു കാണില്ല. ഞങ്ങൾ ഇപ്പോളും സംസാരിച്ചു കാര്യം തീർപ്പ് ആക്കി കാണില്ല എന്നാണ് അവൻ കരുതിയിരുന്നത്.. ആ ആശ്ചര്യം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു
'മൈര്.....!

' കപ്പിൾസിനെ ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ സമ്മതിക്കില്ല അല്ലേ...?
ഞാൻ ചുമ്മാ അവനോട് ചൂടായി തമാശക്ക്

'ഏതോ പിള്ളേർ ഇങ്ങോട്ട് കേറി വരുന്നുണ്ട്. അതാ ഞാൻ ആദ്യം ഇങ്ങോട്ട് വന്നേ.. അല്ല ഞാൻ ഇത് എന്ത് മൈരാണ് ഈ കാണുന്നത്..'
അവൻ ചോദിച്ചു

'നീ എന്തൊക്കെയാടാ ഇവളോട് പറഞ്ഞത്. ഇവൾ ആകെ പേടിച്ചു പോയി..'
അപ്പോളേക്കും ഇഷാനി കെട്ടിപ്പിടുത്തം വിട്ടു എന്നിൽ നിന്ന് കുറച്ചു മാറി. പിള്ളേർ വരുന്നുണ്ട് എന്ന് കേട്ടത് കൊണ്ട് ആവണം

'എന്ത് പറഞ്ഞാൽ എന്താ.. നിങ്ങളുടെ അടി കഴിഞ്ഞല്ലോ.. എനിക്ക് അത് മതി..'

'താങ്ക്സ് നെൻപാ...'
ഞാൻ കണ്ണിറുക്കി പറഞ്ഞു

'നീ ഇനി ഇവനായി അധികം കമ്പിനി ഒന്നും കൂടണ്ട.. ഇവനാണ് നിന്നെ ഓരോ ഉടായിപ്പ് പഠിപ്പിക്കുന്നത്..'
ഇഷാനി രാഹുലിനെ നോക്കി ഒരു കപട ദേഷ്യത്തിൽ എന്നോട് പറഞ്ഞു

'ആഹാ.. ഇപ്പൊ എല്ലാം എന്റെ കുഴപ്പം ആണല്ലേ.. അത് പോട്ടെ.. റോക്കിയും റീനയും ഒന്നായല്ലോ.. ഞാൻ ഇതൊന്നു മൈക്കിലൂടെ അനൗൺസ് ചെയ്യട്ടെ..'
അവൻ ആവേശത്തിൽ പറഞ്ഞു

'അയ്യോ അങ്ങനെ ഒന്നും ചെയ്യല്ലേ..'
അവൾ പറഞ്ഞു

'പിന്നെ ഇത് ആരോടും പറയണ്ടേ..'
അവൻ ചോദിച്ചു

'നാളെ പറയാം.. ഒരു സസ്പെൻസ് ആയിക്കോട്ടെ എല്ലാർക്കും.. ഞങ്ങൾ ഇപ്പൊ പോവാ...'
അത് പറഞ്ഞു ഇഷാനി എന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു..
അപ്പോൾ അവളുടെ കയ്യും പിടിച്ചു ആ ക്ലാസ്സ്‌ റൂമിന് പുറത്തേക്ക് ആയിരുന്നില്ല ഞാൻ നടന്നത്. ജീവിതത്തിൽ എന്നേ മൂടിയിരുന്ന ഇരുളിൽ നിന്നും ഒരു വെളിച്ചത്തിലേക്ക് ആയിരുന്നു ഞാൻ നടന്നത്.. മോഹങ്ങൾ ഒന്നും ഇല്ലാതെ നടന്നവൻ മോഹിച്ചതെല്ലാം നേടിയ ഫീൽ ആയിരുന്നു എനിക്ക്..

കോളേജിലെ ആഘോഷങ്ങൾ അപ്പോളും അടങ്ങിയിട്ടില്ലായിരുന്നു.. അതിനി രാത്രിയോളം നീളും. ഇവിടെ നിന്നാൽ എന്നേ ആരെങ്കിലും വന്നു വിളിച്ചോണ്ട് പോകാൻ സാധ്യത ഉള്ളത് കൊണ്ട് ആരുടെയും കണ്ണിൽ പെടാതെ ഞങ്ങൾ ഒരുവിധം കോളേജിനു പുറത്ത് കടന്നു.. എവിടെയെങ്കിലും കറങ്ങാൻ പോയാലോ എന്ന് ഞാൻ ആലോചിച്ചെങ്കിലും അവൾക്ക് കടയിൽ കയറാൻ സമയം ആയത് കൊണ്ട് ആ പ്ലാൻ ഉപേക്ഷിച്ചു. എക്സാം ആകുമ്പോൾ അവൾ കടയിൽ പോകുന്നത് നിർത്തും. അത് കൊണ്ട് ഇപ്പൊ വെറുതെ

💬 Comments

View all comments