Chapter Title : റോക്കി 6 [സാത്യകി] [Climax]
ഊഹിച്ചത് എന്റെ കുഴപ്പം ആണോ...?
'ഞാൻ പോകുവാ.. ഇത് നല്ലവണ്ണം അവസാനിക്കും എന്ന് എനിക്ക് തോന്നുന്നില്ല...'
'ചുമ്മാ ഡയലോഗ് അടിക്കുമ്പോ ആളു നോക്കി അടിക്കണം..'
അവൾ പറഞ്ഞു
'എന്റെ ഇഷാനി നീ കരുതുന്നത് പോലെ നീ അത്ര ബോൾഡ് ഒന്നുമല്ല.. എനിക്ക് നിന്നെ കരയിക്കാൻ ഒട്ടും ഇഷ്ടവും ഇല്ല..'
ഞാൻ പറഞ്ഞു
' ഒരു തവണ ഒന്ന് കരയിക്ക് മോനെ.. എന്നിട്ട് നീ ബാക്കി ഡയലോഗ് അടിക്ക്...'
അവൾ വാങ്ങിച്ചു കെട്ടിയിട്ടേ പോകൂ എന്ന് എനിക്ക് മനസിലായി. ഇരന്നു വാങ്ങാൻ ആണ് അവളുടെ യോഗം.. എങ്കിൽ അതങ്ങനെ തന്നെ ആകട്ടെ
ഞാൻ അവളോട് പിന്നെയും ചേർന്നു ഇരുന്നു. അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു.. എന്റെ കയ്യിൽ ഇരിക്കുമ്പോ അവളുടെ കൈ തീരെ കുഞ്ഞാ. ഞാൻ പതിയെ എന്റെ കൈകൾക്കുള്ളിൽ അവളുടെ കൈപ്പത്തി വച്ചു അമക്കാൻ തുടങ്ങി.. വിടർന്നിരുന്ന അവളുടെ കൈപ്പത്തി ഒരു കൂമ്പ് പോലെ എന്റെ കൈകൾക്ക് ഉള്ളിൽ ഒതുങ്ങി.. ഞാൻ ആദ്യം കുറച്ചു ബലമേ പ്രയോഗിച്ചുള്ളൂ.. ശക്തി കൂടിയാൽ അവൾക്ക് വേദനിക്കും എന്നെനിക്ക് അറിയാമായിരുന്നു.. പക്ഷെ അവൾ അതൊന്നും വലിയ കാര്യം അല്ലാത്തത് പോലെ ഇരുന്നു..
ഞാൻ പിന്നെയും ബലം കൊടുത്തു. ഇപ്പൊ അവൾക്ക് നോവാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ അവളുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നുമില്ല.. അത്രക്ക് ആയോ.. ഞാൻ കൈകൾ പിന്നെയും ബലത്തിൽ മുറുക്കി. അവളുടെ കുഞ്ഞു കൈപ്പത്തി എന്റെ കൈകൾക്ക് ഉള്ളിൽ കിടന്ന് ഞെരുങ്ങി.. ഞാൻ ശക്തി കൂട്ടുന്തോറും അവളുടെ മുഖം അസ്വസ്‌ഥമാകുന്നത് ഞാൻ കണ്ടു.. പക്ഷെ കരയാനോ വിടെന്ന് പറഞ്ഞു കെഞ്ചാനോ അവൾ തയ്യാറായില്ല.. അവൾ ഇത്ര വരെ വേദന സഹിക്കുമെന്ന് ഞാൻ കരുതിയില്ല.. ഈ കളി ജയിക്കണം എങ്കിൽ ഇനിയും അവളെ വേദനിപ്പിക്കണം.. അത്രത്തോളം മുന്നോട്ട് പോണോ എന്ന് ഞാൻ ചിന്തിച്ചു.. പിന്നെ അവൾക്ക് വാശി ഉണ്ട്.. ഞാൻ ആയിട്ട് കുറക്കണ്ട എന്ന് വച്ചു ഞാൻ പിന്നെയും കൈകൾക്ക് ശക്തി കൊടുത്തു
ഇഷാനിയുടെ പുന്നാര കൈകൾ ഒടിഞ്ഞു മടങ്ങിയ പോലെ എന്റെ കൈയ്ക്ക് ഉള്ളിൽ കിടന്നു വിങ്ങി. അവൾ വേദന കൊണ്ട് പുളയുന്നത് ഞാൻ കണ്ടു.. കണ്ണടച്ചു പല്ല് കടിച്ചു കരയാതെ അവൾ പിടിച്ചു നിന്നു.. ഇവിടെ വരെ എത്തുമ്പോ എങ്കിലും അവൾ തോറ്റു തരുമെന്ന് ഞാൻ കരുതിയതാണ്.. ഞാൻ കരുതിയതിലും വിൽ പവർ ഇവൾക്ക് ഉണ്ട്.. പണ്ട് ലക്ഷ്മി അവളുടെ കാര്യം പറഞ്ഞത് പെട്ടന്ന് ഞാൻ ഓർത്തു.. അവരെല്ലാം കൂടി തല്ലി ഒരു പരുവം ആക്കിയിട്ടും അന്ന് അവൾ ഒന്ന് കരഞ്ഞു പോലുമില്ലായിരുന്നു എന്ന്.. ഞാൻ ഊഹിച്ചതിലും ധൈര്യശാലി ആണ് എന്റെ ഇഷാനി.. ഇനി കളി മുന്നോട്ടു പോയാൽ അവളുടെ കൈ നല്ലത് പോലെ
💬 Comments
View all comments