Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒരല്പം കൂടി ആഴം കൊണ്ടു.. അവളിപ്പോ എന്നോട് കാണിച്ചത് സൗഹൃദം ആണ്.. അതിന് പഴയത് പോലെ പ്രണയം ആയി ബന്ധം ഒന്നും ഉണ്ടാവണം എന്നില്ല. ഫെയർവെൽ അന്ന് അവളോട് സംസാരിച്ച കാര്യം രേണു എന്നോട് പറഞ്ഞിരുന്നു. അവൾ പഴയത് പോലെ ആക്റ്റീവ് ആകുക ആണ് എനിക്ക് വേണ്ടതെന്നു താൻ പറഞ്ഞെന്ന് രേണു പറഞ്ഞിരുന്നു.. ഒരുപക്ഷെ അതാവും ഇത്.. ഇഷാനി ഞങ്ങളുടെ പഴയ ഇഷാനി ആയി തിരിച്ചു വന്നതാണ്.. എന്റെ ഇഷാനി ആയല്ല...
അതാലോചിച്ചു എനിക്ക് വിഷമം ഒന്നും ഉണ്ടായില്ല.. ഇത് തന്നെ ആണ് ശരി. ഇത്രയുമേ പാടുള്ളു.. അവളുമായി നല്ല രീതിയിൽ നിൽക്കുമ്പോ കോളേജ് അവസാനിക്കുന്നത് എനിക്ക് കിട്ടിയ ഭാഗ്യം ആണ്.. ഒരു സുഹൃത്തായി എങ്കിലും അവളുടെ മനസ്സിൽ ഞാൻ ഉണ്ടാകുമല്ലോ.. അത് മതി.. ആ ആഘോഷങ്ങൾക്ക് ഇടയിലും ഞാൻ അതെല്ലാം മനസ്സിൽ ചിന്തിച്ചു കൂട്ടുന്നുണ്ടായിരുന്നു...
അതിനിടയിൽ ഞങ്ങൾ അധികം സംസാരിച്ചില്ല.. കൂടുതലും തമ്മിൽ ചിരി കൈമാറൽ ആയിരുന്നു. എല്ലാവരുടെയും ചുറ്റും ആ ബഹളത്തിന് നടുവിൽ നിക്കുന്നത് കൊണ്ടു ഞങ്ങൾക്ക് സംസാരിക്കാനും കഴിയില്ല.. എല്ലാം കഴിഞ്ഞു ടാപ്പിന് ചുവട്ടിൽ നിന്ന് ദേഹത്തെ നിറങ്ങൾ എല്ലാം ഒരുപരിധി വരെ കഴുകി കളയുന്നതിന് ഇടയിൽ ആണ് അവളെ തനിച്ചു കിട്ടുന്നത്. അവളും ദേഹത്തെ നിറങ്ങൾ എല്ലാം കഴുകിയിട്ടു നിൽക്കുകയായിരുന്നു..
'ഇന്നിനി കടയിൽ പോണുണ്ടോ...?
ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു
'ഈ കോലത്തിലോ..? ഇന്നിനി ഇല്ല. നേരെ വീട്ടിലേക്ക്..'
അവൾ എന്റെ അടുത്തേക്ക് വന്നു
'ആരുടെ ഐഡിയ ആണോ എന്തോ..? എന്തായാലും പരുപാടി അടിപൊളി ആയിരുന്നു..'
ഞാൻ പറഞ്ഞു
' എത്ര നേരം
💬 Comments
View all comments