0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.4K

ഉരച്ചു കളഞ്ഞാൽ ആണോ എല്ലാം ശരിക്കും പോകുന്നത്..?
ഇഷാനി നിറങ്ങളെ പറ്റി പറഞ്ഞു
'നിന്റെ കണ്ണിന്റെ താഴെ കളറ് പോയിട്ടില്ല..'
അവൾ എന്റെ മുഖത്ത് നേരെ വിരൽ ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു

'എവിടെ...?
ഞാൻ എന്റെ കൈകൾ കൊണ്ട് കണ്ണിന് താഴെ തൂത്തു.

'അവിടെ അല്ല കുറച്ചു മാറി..'
ഇഷാനി കൈ ചൂണ്ടി എനിക്ക് ഡയറക്ഷൻ പറഞ്ഞു തന്നു. പക്ഷെ എന്റെ വിരൽ ശരിക്കും അവിടെ എത്തിയില്ല.. രണ്ട് മൂന്ന് തവണ ഞാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അവൾ എന്റെ അരികിലേക്ക് വന്നു.. അവളെക്കാൾ മുമ്പ് അവളുടെ സുഗന്ധം എന്റെ അടുത്തെത്തി.. ദൈവമേ.... ഈ ഗന്ധം ഞാൻ അനുഭവിച്ചിട്ട് എത്ര നാളായി... അവൾ അടുത്തേക്ക് വന്നപ്പോൾ എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നി.. അത്രത്തോളം ആ ഗന്ധം എന്നേ സ്വാധീനിച്ചിരുന്നു..

എന്റെ അരികിൽ എന്നോട് ചേർന്നു നിന്ന് എന്റെ കണ്ണിലേക്കു നോക്കി അവൾ ആ ചായം തുടച്ചു.. രണ്ട് മൂന്ന് തവണ വിരൽ കൊണ്ടു ഉരച്ചപ്പോൾ കളർ അടർന്നു പോയി.. ഞങ്ങൾ അടുത്തായിരുന്നു.. ഒന്ന് മുന്നോട്ടു ആഞ്ഞാൽ ദേഹം ഉരസുന്ന രീതിയിൽ ഉള്ളത്ര അടുത്ത്.. അവളുടെ തോളൊപ്പം ഉള്ള മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു ഹൂഡിയിൽ വീഴുന്നുണ്ടായിരുന്നു.. കണ്ണിന് താഴെ തുടച്ചതിന് ശേഷം ഒരു നിമിഷം അവൾ അത് പോലെ തന്നെ എന്റെ അടുത്ത് നിന്നു. എന്റെ കണ്ണിലേക്കു നോക്കി..

എനിക്കിപ്പോ അനുഭവിക്കുന്ന അതേ വികാരം ആയിരിക്കുമോ അവൾക്കും ഉള്ളിൽ തോന്നിയിട്ടുണ്ടാവുക.. എന്റെ ഉള്ളിലെ വേലിയേറ്റം അവൾക്ക് മനസ്സിലാകുമോ..? എത്ര വേണ്ടെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചാലും പ്രാണന്റെ പകുതി പകുത്തു

💬 Comments

View all comments